HOME » NEWS » Money » GOLD PRICE TODAY S RATES 19 03 2021

Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

News18 Malayalam | news18-malayalam
Updated: March 19, 2021, 9:54 AM IST
Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം
gold price today
  • Share this:
സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ നേരിയ വർധനവ്. പവന് 8 രൂപ ഉയർന്ന് 33,768 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,221 രൂപയും. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലും ഇതിനനുസരിച്ച് സ്വർണ്ണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. അ‍‍ഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് വിലയിൽ നേരിയ വ്യത്യാസം ഉണ്ടായിരിക്കുന്നത്.

ഈ വർഷത്തെ കേന്ദ്ര ബജറ്റിനു ശേഷമുള്ള ദിവസങ്ങളിൽ സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബജറ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മൂ​ന്ന് ത​വ​ണ​യാ​യി 800 രൂ​പ വ​ര്‍​ധി​ക്കു​ക​യും ചെ​യ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില രണ്ടാഴ്ച മുൻപ് മുതൽ വർദ്ധിക്കാൻ തുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും സ്വർണ വില കൂടി. പിന്നീടാണ് വില കുറഞ്ഞത്.

Also Read-കാറു വാങ്ങാ൯ ഉദ്ദേശിക്കുന്നുണ്ടോ? കുറഞ്ഞ നിരക്കിൽ വാഹന വായ്പ നേടാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം തുടർച്ചയായി സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. 5 ദിവസം കൊണ്ട് 1600രൂപയാണ് പവന് കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് തടയാൻ കഴിയുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കൂടുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു.

Also Read-Explained Atal Pension Yojana | ഏഴ് രൂപയുടെ പ്രതിദിന നിക്ഷേപത്തിലൂടെ നേടാം 5000 രൂപ പെൻഷൻ; അടൽ പെൻഷൻ യോജനയെക്കുറിച്ച് കൂടുതലറിയാം

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
Published by: Asha Sulfiker
First published: March 19, 2021, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories