HOME » NEWS » Money » GOLD PRICE TODAY S RATES 20 03 2021

Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു; ഇന്നത്തെ നിരക്കുകള്‍ അറിയാം

ദീർഘകാല വരുമാന ഉറവിടമായി സ്വർണ്ണം പരിണമിച്ചതോടെ ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന ഈ ലോഹം ക്രമേണ നിക്ഷപമായി വളർന്നു

News18 Malayalam | news18-malayalam
Updated: March 20, 2021, 10:14 AM IST
Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു; ഇന്നത്തെ നിരക്കുകള്‍ അറിയാം
gold coins
  • Share this:
സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു. പവന് 120 രൂപ ഉയർന്ന് 33800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് പതിനഞ്ച് രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 4225 രൂപയാണ് വില. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം ആഭ്യന്തര സ്വർണ്ണവിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. രാജ്യത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ് വന്നിട്ടുണ്ട്. പവന് എട്ട് രൂപ കുറഞ്ഞ് 35,248 രൂപയാണ് ഇന്നത്തെ വില. വിവിധ സംസ്ഥാനങ്ങളിലും ഇതനുസരിച്ച് സ്വർണ്ണവിലയിൽ വ്യത്യാസങ്ങളുണ്ടാകും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ്ണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. മാർച്ച് 16,17 തീയതികളിൽ മാറ്റമില്ലാതെ തുടർന്ന വിലയിൽ മാർച്ച് പതിനേഴോടെയാണ് നേരിയ വർധനവുണ്ടായത്. മാർച്ച് 18 ന് രാജ്യാന്തര തലത്തിൽ വിലയിൽ വർധനവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഇടിവ് നേരിടുകയാണ്.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിർണയിക്കപ്പെടുന്നത്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.

Also Read-Gold Coins Investment | സ്വർണ്ണനാണയ നിക്ഷേപത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും അറിയാം

പ്രതിസന്ധിഘട്ടങ്ങളിൽ വളരെയേറെ സഹായകമാകുന്ന നിക്ഷേപങ്ങളിൽ ഒന്നായാണ് സ്വർണ്ണം കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന്‍റെ ആവശ്യവും സമീപകാലത്തായി വർധിച്ചിട്ടുണ്ട്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണം 15% വളർച്ചയാണ് രേഖപ്പെടുത്തിയത്.

ദീർഘകാല വരുമാന ഉറവിടമായി സ്വർണ്ണം പരിണമിച്ചതോടെ ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന ഈ ലോഹം ക്രമേണ നിക്ഷപമായി വളർന്നു. നാണയങ്ങളായും മറ്റും സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ കൂടുതൽ ആളുകളെ ഇത് പ്രേരിപ്പിക്കുകയും ചെയ്തു. ഓഹരി വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോൾ സ്വർണ്ണം കൂടുതൽ സുരക്ഷിതമായ ഒരു നിക്ഷേപ സാധ്യതയെന്ന വിലയിരുത്തലാണ് സ്വർണ്ണത്തിൽ നിക്ഷേപത്തിനുള്ള താത്പര്യം വർധിപ്പിച്ചതെന്നതാണ് മറ്റൊരു വസ്തുത.

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വർണ്ണത്തിന്‍റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. സ്വര്‍ണക്കടത്തിന് തടയിടൽ ലക്ഷ്യം വച്ചായിരുന്നു ഈ നീക്കം. സ്വര്‍ണക്കടത്ത് കൂടുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു.
Published by: Asha Sulfiker
First published: March 20, 2021, 7:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories