നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

  Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

  ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. എക്സൈസ് നിരക്ക്, സംസ്ഥാന നികുതി, പണിക്കൂലി എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കും.

  gold price today

  gold price today

  • Share this:
   സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 4,411 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 35,288 രൂപയും. 24 കാരറ്റ് സ്വർണ്ണവും വിലയിൽ മാറ്റം വന്നിട്ടില്ല. ഗ്രാമിന് 4811 രൂപ വച്ച് പവന് 38,488 രൂപയായി തുടരുകയാണ്. തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ ജൂൺ 22ന് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ മൂന്നിനും (പവന് 36,960 രൂപ) ഏറ്റവും കുറഞ്ഞ നിരക്ക് 21നു (പവന് 35,120) മായിരുന്നു രേഖപ്പെടുത്തിയത്.

   ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. എക്സൈസ് നിരക്ക്, സംസ്ഥാന നികുതി, പണിക്കൂലി എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കും.

   Also Read-ക്രിപ്‌റ്റോകറൻസിയിൽ 1400 രൂപ നിക്ഷേപിച്ച യുവാവ് ഒറ്റരാത്രി കൊണ്ട് ‘കോടീശ്വരനായി’, സാങ്കേതിക തകരാറെന്ന് വിശദീകരണം

   രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
   വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണം 15% വളർച്ചയാണ് രേഖപ്പെടുത്തിയത്.

   ഇന്ത്യയിലെ സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകം പണപ്പെരുപ്പം ആണെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ സ്ഥിരനിക്ഷേപമായി കണ്ട് സ്വർണ്ണം വാങ്ങിക്കൂട്ടാൻ ആവശ്യക്കാർ ഏറിയതും വിലയെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വർണ്ണത്തിന്‍റെ ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും നിക്ഷേപ കാര്യങ്ങളിൽ പ്രത്യേക കരുതൽ വേണമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. വലിയ തോതിൽ സ്വർണ്ണ നിക്ഷേപത്തിന് ഒരുങ്ങുന്നവർ ഈ രംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച് വേണം തീരുമാനത്തിലെത്തേണ്ടത് എന്നാണ് നിർദേശം. മറ്റേത് മേഖലകളിലെയും പോലെ തന്നെ വെല്ലുവിളികൾ സ്വർണ്ണ നിക്ഷേപത്തിലുമുണ്ട്. അതുകൊണ്ട് തന്നെ നിക്ഷേപ ചുവടുകൾ കരുതലോടെ വയ്ക്കണമെന്നാണ് ഇവർ പറയുന്നത്.

   Also Read-JioPhone Next | ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10 മുതൽ വിപണിയിൽ; റിലയൻസ് വാർഷിക പൊതുയോഗത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

   ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

   വിവാഹ സീസണും മറ്റുമായി ആവശ്യം വർധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയർന്ന് നിൽക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.
   Published by:Asha Sulfiker
   First published:
   )}