നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today|സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

    Gold Price Today|സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

    പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്.

    Gold Price Today

    Gold Price Today

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് (Kerala) സ്വർണവില (Gold Price) ഇന്നും വർധിച്ചു (Price Increased). പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവന് 35,880 രൂപയും ഗ്രാമിന് 4485 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒക്ടോബർ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ശനിയാഴ്ച പവന് 160 രൂപ കൂടി 35,800 രൂപയിലെത്തിയിരുന്നു. വെള്ളിയാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു.

      ബുധനാഴ്ച്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു.‌ ഒക്ടോബർ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ വ്യാപാരം നടന്നത്. 34,720 രൂപയായിരുന്നു ഒന്നാം തീയതിയിലെ വില. ഇതിന് മുൻപ് ഈ മാസം 15 ന് സ്വർണം ഏറ്റവും ഉയർന്ന നിലയിലെത്തി. 35,840 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്. ഈ മാസമാദ്യം താണുനിന്ന സ്വർണവില ക്രമേണ വർധിക്കുന്നതാണ് കാണുന്നത്. ഇനിയുള്ള ദിവസങ്ങളിലും വില ഉയരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

      വില ഉയർന്നാലും താഴ്ന്നാലും സ്വർണം മലയാളികളെ സംബന്ധിച്ചിടത്തോളം എക്കാലത്തും സുരക്ഷിത നിക്ഷേപമാണ്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം സൂക്ഷിക്കാനാണ് ജനം താൽപര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ കണക്കാക്കി ഗോൾഡ് അസോസിയേഷനുകളാണ് സ്വർണ വില നിശ്ചയിക്കുന്നത്. കോവിഡ് ആശങ്കയകന്നതും ആവശ്യകത കൂടിയതുമാണ് മഞ്ഞലോഹത്തിന് ഗുണകരമായത്.

      ഈ മാസത്തെ സ്വർണവില (പവന്) ഇതുവരെ

      ഒക്ടോബർ 1- Rs. 34,720 (ഏറ്റവും കുറഞ്ഞ നിരക്ക്)

      ഒക്ടോബർ 2- 34800

      ഒക്ടോബർ 3- 34800

      ഒക്ടോബർ 4- 34800

      ഒക്ടോബർ 5- 35000

      ഒക്ടോബർ 6- 34880

      ഒക്ടോബർ 7- 35040

      ഒക്ടോബർ 8- 35120

      ഒക്ടോബർ 9- 35120

      ഒക്ടോബർ 10- 35120

      ഒക്ടോബർ 11- 35120

      ഒക്ടോബർ 12- 35320

      ഒക്ടോബർ 13- 35320

      ഒക്ടോബർ 14- 35760

      ഒക്ടോബർ 15- 35,840

      ഒക്ടോബർ 16- 35360

      ഒക്ടോബർ 17- 35360

      ഒക്ടോബർ 18- 35,440

      ഒക്ടോബർ 19- 35,440

      ഒക്ടോബർ 20- 35,560

      ഒക്ടോബർ 21- 35,640

      ഒക്ടോബർ 22- 35,640

      ഒക്ടോബർ 23- 35,800

      ഒക്ടോബർ 24- 35,800

      ഒക്ടോബർ 25- 35,880 (ഏറ്റവും കൂടിയ നിരക്ക്)

      Also Read- Fuel prices | അഞ്ച് ദിവസങ്ങൾക്കു ശേഷം നേരിയ ആശ്വാസം; മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില



      അതേസമയം നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന് അത്ര നല്ല സമയമായിരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിൽ (പവന് 42,000) രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.



      Also Read- Karunya Lottery| KSEB ജീവനക്കാരന് അടിച്ചത് 80 ലക്ഷം രൂപ; കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം

      Published by:Rajesh V
      First published:
      )}