ഡിസംബർ മാസത്തിൽ സ്വർണ്ണവില (gold price) പുത്തൻ ഉയങ്ങളിലേക്ക്. വർഷാവസാനത്തിലേക്ക് കടക്കുന്ന മാസം പവന് 40,000 രൂപ ലക്ഷ്യം വച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഡിസംബർ ഒന്നാം തിയതി പവന് 39,000 രൂപയായെങ്കിലും, ഡിസംബർ രണ്ട് വെള്ളിയാഴ്ച 400 രൂപ ഉയർന്ന് ഒരു പവന് 39,400രൂപ എന്ന നിലയിലെത്തി. നവംബർ മാസം 37,280 രൂപയിൽ തുടങ്ങി, പകുതി പിന്നിട്ടപ്പോൾ 39,000 രൂപയിലെത്തി. എന്നാൽ മാസം അവസാനിച്ചപ്പോൾ 39,000ത്തിന് താഴെ വില നിലനിർത്താൻ സാധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.