ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില (Gold price). പവന് 40,000 രൂപ എന്ന നിരക്ക് ലക്ഷ്യം വച്ചാണ് വിലയുടെ കുതിപ്പ്. ഡിസംബർ ഒന്നിന് ഒരു പവൻ സ്വർണത്തിന് 39,000 രൂപയായിരുന്നു നിരക്ക്. പിന്നീടുള്ള ദിവസങ്ങളിൽ ഇത് ഉയർന്നതല്ലാതെ, വില പിന്നോട്ടുപോയില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 39,680 രൂപയാണ് നിരക്ക്. ഈ മാസം തന്നെ സ്വർണവില നാല്പതിനായിരം എത്തിയേക്കുമോ എന്ന ആശങ്കയ്ക്ക് വകവയ്ക്കുന്നതാണ് നിലവിലെ ട്രെൻഡ്.
ഈ മാസത്തെ സ്വർണവില പവന് (one sovereign)
ഡിസംബർ 1- 39,000
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
Summary: The price of gold is still rising in December 2022. Today’s price for one pavan (one sovereign of gold) is the highest for the entire month. For Rs 39,680, eight grams of gold is available. The price is anticipated to reach Rs 40,000 per sovereign sooner
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.