തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില തുടരുന്നത്. പവന് 34,720 രൂപയും ഗ്രാമിന് 4340 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. ഇന്നലെ മാസത്തിലാദ്യമായി സ്വർണവില പവന് 34,000ൽ താഴെ എത്തിയിരുന്നു. ഈ വില തന്നെയാണ് ഇന്നും തുടരുന്നത്.
വ്യാഴാഴ്ചയും സ്വർണവില കുറഞ്ഞിരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,200 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. ചൊവ്വാഴ്ച വരെ തുടർച്ചയായ നാലു ദിവസം മാറ്റമില്ലാതിരുന്ന സ്വർണവില ബുധനാഴ്ച്ച കൂടിയിരുന്നു. സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില. സെപ്റ്റംബർ 11 ന് 80 രൂപ കുറഞ്ഞു. അതിനുശേഷം വിലയിൽ മാറ്റമുണ്ടായിട്ടില്ല. സെപ്റ്റംബർ 4, 5, 6 തീയതികളിലായിരുന്നു സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വർണവില (പവന്)
സെപ്റ്റംബര്‍ 1- 35,440
സെപ്റ്റംബര്‍ 2- 35,360
സെപ്റ്റംബര്‍ 3- 35,360
സെപ്റ്റംബര്‍ 4- 35,600
സെപ്റ്റംബര്‍ 5- 35,600
സെപ്റ്റംബര്‍ 6- 35,600
സെപ്റ്റംബര്‍ 7- 35,520
സെപ്റ്റംബർ 8- 35,280
സെപ്റ്റംബർ 9- 35,200
സെപ്റ്റംബര്‍ 10- 35,280
സെപ്റ്റംബര്‍ 11- 35,200
സെപ്റ്റംബര്‍ 12- 35,200
സെപ്റ്റംബര്‍ 13- 35,200
സെപ്റ്റംബര്‍ 14- 35,200
സെപ്റ്റംബര്‍ 15- 35,440
സെപ്റ്റംബര്‍ 16- 35,200
സെപ്റ്റംബര്‍ 17- 34,720
സെപ്റ്റംബർ 18- 34,720
സെപ്റ്റംബർ 19- 34,720
Also read- Fuel price | നീണ്ട 14 ദിവസങ്ങൾ; ചാഞ്ചാട്ടമില്ലാതെ പെട്രോൾ, ഡീസൽ വില
ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്നശേഷം ഓഗസ്റ്റില്‍ ആദ്യം വില തുടര്‍ച്ചയായി താഴേക്ക് പോയെങ്കിലും പിന്നീട് നില മെച്ചപ്പെടുന്നതാണ് കണ്ടത്. ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തി. അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർധിക്കുകയായിരുന്നു.
എന്നാല്‍, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതാണ് നാം കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9 ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold price, Gold price today, Gold prices