• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഗ്രാം സ്വർണത്തിന് 4845 രൂപയും പവന് 38,760 രൂപയുമാണ് ഇന്നത്തെ വില

Gold

Gold

  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Price in kerala) മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4845 രൂപയും പവന് 38,760 രൂപയുമാണ് സ്വർണവില. ഒരു പവന് 39,200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു ഏപ്രിൽ 23 മുതലുള്ള വില.

    അതേസമയം ദേശീയതലത്തിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 52,860 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 48,450 രൂപയുമാണ്. 10 ഗ്രാം 22 കാരറ്റിന് 540 രൂപയും 24 കാരറ്റിന് 10 ഗ്രാമിന് 580 രൂപയും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 53,250 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,810 രൂപയുമാണ് ഇന്നത്തെ സ്വർണ വില.

    ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 52,860 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,400 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 52,860 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,450 രൂപയുമാണ് വില. അതേസമയം, മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 52,860 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 48,450 രൂപയുമാണ്.

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480
    ഏപ്രിൽ 14: 39,640
    ഏപ്രിൽ 15: 39,640
    ഏപ്രിൽ 16: 39,640
    ഏപ്രിൽ 17: 39,640
    ഏപ്രിൽ 18: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 19: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 20: 39,320
    ഏപ്രിൽ 21: 39,440
    ഏപ്രിൽ 22: 39,440
    ഏപ്രിൽ 23: 39,200
    ഏപ്രിൽ 24: 39,200
    ഏപ്രിൽ 25: 39,200
    ഏപ്രിൽ 26: 38,760
    ഏപ്രിൽ 27: 38,760

    Also Read- Fuel Prices on April 27| ആശ്വാസത്തിന്റെ 21ാം ദിവസം; പെട്രോൾ, ഡീസൽ വിലയിൽ വർധനവില്ല

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Rajesh V
    First published: