• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് ഇന്ന് അവധി; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് ഇന്ന് അവധി; ഇന്നത്തെ നിരക്കുകൾ അറിയാം

ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 4695 രൂപയും പവന് 37,560 രൂപയുമാണ്

Gold

Gold

  • Last Updated :
  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price in Kerala) ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഏറിയും കുറഞ്ഞും തുടരുകയാണ് വില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 4695 രൂപയും പവന് 37,560 രൂപയുമാണ്. ജൂലൈ അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. അന്ന് പവന് 38,480 രൂപയായിരുന്നു. ആറാം തീയതി പവന് വില 80 കുറഞ്ഞ് 38,080 രൂപയായി. ഏഴിന് വില കുറഞ്ഞ് പവന് 37,480 രൂപയായി. എട്ടിനും ഇതേ വില തുടർന്നു. ഈ രണ്ടു ദിവസങ്ങളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്നലെ പവന് 80 രൂപ വർധിക്കുകയായിരുന്നു.

    ദേശീയതലത്തിലും ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. 24 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) ഇന്ത്യയിലെ സ്വർണ്ണ വില 50,850 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 46,580 രൂപയുമാണ്. ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 51,110 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,850 രൂപയുമാണ്. കൊൽക്കത്തയിലും മുംബൈയിലും സമാനമായ വിലയാണ്.

    Also Read- Karunya KR-557, Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-557 ലോട്ടറി ഫലം പുറത്ത്

    ഒരു സമ്പദ്‌വ്യവസ്ഥയിലെ എല്ലാ ചരക്കുകളുടെയും വില നിയന്ത്രിക്കുന്നത് ഡിമാൻഡിന്റെയും സപ്ലൈയുടെയും നിയമങ്ങളാണ്. സ്വർണ്ണവും അക്കാര്യത്തിൽ വ്യത്യസ്തമല്ല. സ്വർണത്തിന്റെ ആവശ്യം ഉയരുമ്പോൾ വിലയും ഉയരും. ഈ പ്രതിഭാസം ഉത്സവങ്ങൾ, വിവാഹ സീസണുകൾ എന്നീ സമയങ്ങളിലൊക്കെ കണ്ടുവരുന്നു. സ്വർണ്ണ നിക്ഷേപം ഇന്ത്യയിൽ ഒരു ജനപ്രിയ ഓപ്ഷനാണ്. സ്വർണ്ണ നിക്ഷേപകരുടെ പാത തിരഞ്ഞെടുക്കുന്നതിനും മുൻപ് സ്വർണ്ണ വിലയെ ബാധിക്കുന്ന പ്രസക്തമായ എല്ലാ ഘടകങ്ങളും കണക്കിലെടുക്കണം.

    ഈ മാസത്തെ കേരളത്തിലെ സ്വർണ്ണവില പട്ടിക ഇതാ (പവന്) :

    ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)

    ജൂലൈ 2 - 38400 രൂപ, 38,200 രൂപ

    ജൂലൈ 3 - 38,200 രൂപ

    ജൂലൈ 4- 38,400 രൂപ

    ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    ജൂലൈ 6- 38, 080 രൂപ

    ജൂലൈ 7- 37,480 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

    ജൂലൈ 8- 37,480 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

    ജൂലൈ 9- 37,560 രൂപ

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Rajesh V
    First published: