• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today: സ്വർണവില ഇനിയും കുറയുമോ? ഈ മാസത്തെ കുറഞ്ഞ നിരക്കിൽ

Gold Price Today: സ്വർണവില ഇനിയും കുറയുമോ? ഈ മാസത്തെ കുറഞ്ഞ നിരക്കിൽ

പവന് 41,920 രൂപയും ഗ്രാമിന് 5240 രൂപയുമാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. പവന് 41,920 രൂപയും ഗ്രാമിന് 5240 രൂപയുമാണ്. സ്വർണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്നലെ കുറഞ്ഞിരുന്നു. തിങ്കളാഴ്ചയും സ്വർണവില കുറഞ്ഞിരുന്നു. രണ്ട് ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് തിങ്കളാഴ്ച മുതൽ രണ്ടുദിവസം വില കുറഞ്ഞത്. പവന് 42,000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു തിങ്കളാഴ്ചത്തെ സ്വർണവില.

    Also Read- ചരിത്രത്തിലെ ഏറ്റവും വലിയ ഡീല്‍; എയര്‍ ഇന്ത്യ 250 എയര്‍ ബസ്, 220 ബോയിങ് വിമാനങ്ങള്‍ വാങ്ങും

    ദേശീയതലത്തിൽ ഇന്നും സ്വര്‍ണവില കുറഞ്ഞു. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 70 രൂപ കുറഞ്ഞ് 57,160 രൂപയായി. അതേസമയം, വെള്ളിവില 400 രൂപ കൂടി കിലോയ്ക്ക് 70,400 രൂപയായി. 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 100 രൂപ കുറഞ്ഞ് 52,400 രൂപയായതായി ഗുഡ് റിട്ടേൺസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. കൊൽക്കത്തയിലും ഹൈദരാബാദിലും 24 കാരറ്റ്, 22 കാരറ്റ് സ്വർണത്തിന് യഥാക്രമം 57,240 രൂപയും 52,400 രൂപയുമാണ്. ഡൽഹിയിൽ വില യഥാക്രമം 57,310 രൂപയും 52,550 രൂപയുമാണ്. മുംബൈയിൽ 57,160 രൂപ, 52,400 എന്നിങ്ങനെയാണ് ഇന്നത്തെ വില.

    2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക

    ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
    ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ഫെബ്രുവരി 3: 42,480
    ഫെബ്രുവരി 4: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഫെബ്രുവരി 5: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഫെബ്രുവരി 6: 42120
    ഫെബ്രുവരി 7: 42,200
    ഫെബ്രുവരി 8: 42,200
    ഫെബ്രുവരി 9: 42,320
    ഫെബ്രുവരി 10: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഫെബ്രുവരി 11: 42080
    ഫെബ്രുവരി 12: 42080
    ഫെബ്രുവരി 13: 42,000
    ഫെബ്രുവരി 14: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഫെബ്രുവരി 15: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

    Published by:Rajesh V
    First published: