• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്കുകൾ അറിയാം

Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്കുകൾ അറിയാം

സ്വർണവില ഗ്രാമിന് 4790 രൂപയും പവന് 38,320 രൂപയുമായി തുടരുകയാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold Price in Kerala) മാറ്റമില്ല. ചിങ്ങം ഒന്നിന് (ബുധനാഴ്ച) സ്വർണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. സ്വർണവില ഗ്രാമിന് 4790 രൂപയും പവന് 38,320 രൂപയുമായി തുടരുകയാണ്. ചൊവ്വാഴ്ചയും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞിരുന്നു. പവന് 120 രൂപയാണ് കുറഞ്ഞത്. തിങ്കൾ, ഞായർ, ശനി ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. പവന് 38,520 രൂപ. ഈ മാസം ഒന്നിനായിരുന്നു ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില എത്തിയത്. പവന് 37,680 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

    അതേസമയം, ഇന്ന് ദേശീയതലത്തിൽ സ്വർണവില കുറഞ്ഞു. 10 ഗ്രാം മഞ്ഞ ലോഹത്തിന് (24 കാരറ്റ്) 110 രൂപ കുറഞ്ഞ് 52,250 രൂപയിലാണ് വ്യാഴാഴ്ചത്തെ ആദ്യ വ്യാപാരം നടന്നത്. വെള്ളി കിലോയ്ക്ക് 200 രൂപ കുറഞ്ഞ് 57,600 രൂപയിലാണ് വിൽക്കുന്നത്.വ്യാഴാഴ്ച പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് 100 രൂപ കുറഞ്ഞ് 47,900 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

    Also Read- Kerala Lottery Results, Akshaya AK 562 | അക്ഷയ AK 562 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    മുംബൈയിലും കൊൽക്കത്തയിലും 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 52,250 രൂപയിലും 22 കാരറ്റ് സ്വർണത്തിന് അതത് നഗരങ്ങളിൽ 47,900 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഡൽഹിയിൽ വ്യാഴാഴ്ച 24 കാരറ്റും 22 കാരറ്റും 10 ഗ്രാമിന് 52,400 രൂപയിലും 48,050 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചെന്നൈയിൽ 24 കാരറ്റ്, 22 കാരറ്റ് സ്വർണം യഥാക്രമം 52,900 രൂപയിലും 48,490 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

    മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ ഒരു കിലോ വെള്ളി 57,600 രൂപയിലാണ് വിൽക്കുന്നത്. അതേസമയം, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒരു കിലോ വെള്ളി വ്യാഴാഴ്ച 63,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

    ഇന്ന് ദേശീയതലത്തിലും 24 കാരറ്റ്, 22 കാരറ്റ് സ്വർ‌ണവിലയിൽ കുറവുണ്ടായി. 24 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 52,060 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 47,690 രൂപയുമാണ് വില. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ് ഇന്നത്തെ സ്വർണ വില.

    ഈ മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ:

    ഓഗസ്റ്റ് 1- 37,680 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ
    ഓഗസ്റ്റ് 10- 38,080 രൂപ
    ഓഗസ്റ്റ് 10- 37.880 രൂപ
    ഓഗസ്റ്റ് 11- 37,880 രൂപ
    ഓഗസ്റ്റ് 12- 38,200 രൂപ
    ഓഗസ്റ്റ് 13- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 14- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 15- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 16- 38,400 രൂപ
    ഓഗസ്റ്റ് 17- 38,320 രൂപ
    ഓഗസ്റ്റ് 18- 38,320 രൂപ

    Also Read- Fuel Price | പെട്രോൾ-ഡീസല്‍‌ നിരക്കുകളിൽ മാറ്റമില്ല; ഇന്ധനവില അറിയാം

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Rajesh V
    First published: