• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today: സ്വർണവില 42,000ന് മുകളിൽ; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today: സ്വർണവില 42,000ന് മുകളിൽ; ഇന്നത്തെ നിരക്കുകൾ അറിയാം

ജനുവരി 26നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. പവന് 42,480 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    തിരുവനന്തപുരം: സർവകാല റെക്കോഡിട്ട സ്വർണവില 42,000 ന് മുകളിൽ തന്നെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 42,120 രൂപയും ഗ്രാമിന് 5265 രൂപയുമാണ്. വെള്ളിയാഴ്ച കുറഞ്ഞ സ്വർണവില ശനിയാഴ്ച വർധിച്ചിരുന്നു.

    ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപയുടെ വർധനവാണ് ഉണ്ടായത്. വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയുള്ളത്.

    Also Read- തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

    ജനുവരി 26നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. പവന് 42,480 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ‌ജനുവരി രണ്ടാം തീയതി രേഖപ്പെടുത്തിയ 40,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സുരക്ഷിത നിക്ഷേപ മാർഗമായ സ്വർണം കേരളത്തിൽ എപ്പോഴും ആവശ്യത്തിൽ മുൻപന്തിയിലാണ്.

    2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:

    ജനുവരി 1: 40,480
    ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജനുവരി 3: 40,760
    ജനുവരി 4: 40,880
    ജനുവരി 5: 41,040
    ജനുവരി 6: 40,720
    ജനുവരി 7: 41,040
    ജനുവരി 8: 41,040
    ജനുവരി 9: 41,280
    ജനുവരി 10: 41,160
    ജനുവരി 11: 41,040
    ജനുവരി 12: 41,120
    ജനുവരി 13: 41,280
    ജനുവരി 14: 41,600
    ജനുവരി 15: 41,600
    ജനുവരി 16: 41,760
    ജനുവരി 17: 41,760
    ജനുവരി 18: 41,600
    ജനുവരി 19: 41,600
    ജനുവരി 20: 41,880
    ജനുവരി 21: 41,800
    ജനുവരി 22: 41,800
    ജനുവരി 23: 41,880
    ജനുവരി 24: 42,160
    ജനുവരി 25: 42,160
    ജനുവരി 26: 42,480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ജനുവരി 27: 42,000
    ജനുവരി 28: 42,120
    ജനുവരി 29: 42,120

    Published by:Rajesh V
    First published: