• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| രണ്ട് ദിവസം കുത്തനെ മുകളിലോട്ട്; ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; നിരക്കുകൾ അറിയാം

Gold Price Today| രണ്ട് ദിവസം കുത്തനെ മുകളിലോട്ട്; ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; നിരക്കുകൾ അറിയാം

രണ്ട് ദിവസംകൊണ്ട് സ്വർണവിലയിൽ 600 രൂപയുടെ വർധനവാണുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,760 രൂപയാണ്. ഗ്രാമിന് 4720 രൂപയും

  • Last Updated :
  • Share this:
    ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold Price in Kerala) മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസംകൊണ്ട് സ്വർണവിലയിൽ 600 രൂപയുടെ വർധനവാണുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,760 രൂപയാണ്. ഗ്രാമിന് 4720 രൂപയും. ഈ മാസം അഞ്ചിനായിരുന്നു ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. അന്ന് പവന് 38,480 രൂപയായിരുന്നു. 21നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. പവന് 36,800 രൂപ.

    സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് ഇന്നലെ 4 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.

    അതേസമയം ദേശീയതലത്തിൽ ഇന്ന് മഞ്ഞലോഹത്തിന്റെ വില നേരിയ തോതിൽ വർധിച്ചു. goodreturns.in-ലെ കണക്കുകൾ പ്രകാരം 10 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 47,200 രൂപയും 24 കാരറ്റ് 10 ഗ്രാമിന് 51,490 രൂപയുമാണ് ഇന്ത്യയിലെ നിലവിലെ സ്വർണ്ണ വില. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിൽ സ്വർണവില വ്യത്യസ്തമാണ്. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഡൽഹിയിൽ 47,350 രൂപയും 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 51,660 രൂപയുമാണ്. മുംബൈയിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 47,200 രൂപയും 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 51,490 രൂപയുമാണ്.

    ചെന്നൈയില്‍ 10 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 48,050 രൂപയും 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 52,420 രൂപയുമാണ്. ബെംഗളൂരുവിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 47,250 രൂപയും 24 കാരറ്റ് 10 ഗ്രാമിന് 51,540 രൂപയുമാണ് വില.

    ഈ മാസത്തെ കേരളത്തിലെ സ്വർണവില പട്ടിക (പവന്):

    ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
    ജൂലൈ 2 - 38400 രൂപ, 38,200 രൂപ
    ജൂലൈ 3 - 38,200 രൂപ
    ജൂലൈ 4- 38,400 രൂപ
    ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ജൂലൈ 6- 38, 080 രൂപ
    ജൂലൈ 7- 37,480 രൂപ
    ജൂലൈ 8- 37,480 രൂപ
    ജൂലൈ 9- 37,560 രൂപ
    ജൂലൈ 10 - 37,560 രൂപ
    ജൂലൈ 11- 37,560 രൂപ
    ജൂലൈ 12- 37,440 രൂപ
    ജൂലൈ 13- 37,360 രൂപ
    ജൂലൈ 14- 37,520 രൂപ
    ജൂലൈ 15- 37,200 രൂപ
    ജൂലൈ 16- 37,280 രൂപ
    ജൂലൈ 17- 36,960 രൂപ
    ജൂലൈ 18- 36,960 രൂപ
    ജൂലൈ 19- 37120 രൂപ
    ജൂലൈ 20- 37,120 രൂപ
    ജൂലൈ 21- 36,800 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ജൂലൈ 22- 37,120 രൂപ
    ജൂലൈ 23- 37,520 രൂപ
    ജൂലൈ 24- 37,520 രൂപ
    ജൂലൈ 25- 37,520 രൂപ
    ജൂലൈ 26- 37,240 രൂപ
    ജൂലൈ 27- 37,160 രൂപ
    ജൂലൈ 28- (രാവിലെ 37,440 രൂപ, ഉച്ചയ്ക്ക് ശേഷം 37,680 രൂപ)
    ജൂലൈ 29- 37,760 രൂപ
    ജൂലൈ 30- 37,760 രൂപ

    Also Read- Nirmal NR-287, Kerala Lottery Result | നിര്‍മല്‍ NR-287 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

    സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Rajesh V
    First published: