നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു; ഇന്ന് വിലയില്‍ മാറ്റമില്ല

  Gold Price Today| സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു; ഇന്ന് വിലയില്‍ മാറ്റമില്ല

  ഒരു പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമാണ് സ്വർണവില

  Gold Price Today

  Gold Price Today

  • Share this:
   കൊച്ചി/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price in kerala) ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില ഇപ്പോൾ. ശനിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചിരുന്നു. ഇതോടെ ഒരു പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായി. വ്യാഴം വെള്ളി ദിവസങ്ങളിൽ സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് അവസാനമായി സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്.

   നവംബർ 16 നായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. 36,920 രൂപയായിരുന്നു അന്ന് പവന്. നവംബർ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയതികളിൽ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു സ്വർണവില.

   ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

   ഡിസംബർ 1- Rs. 35,680
   ഡിസംബർ 2- Rs. 35,680
   ഡിസംബർ 3- Rs. 35,560
   ഡിസംബർ 4- Rs. 35,800
   ഡിസംബർ 5- Rs. 35,800
   ഡിസംബർ 6- Rs. 35,800
   ഡിസംബർ 7- Rs. 35,800
   ഡിസംബർ 8- Rs. 35,960
   ഡിസംബർ 9- Rs. 35,960
   ഡിസംബർ 10- Rs. 35,960
   ഡിസംബർ 11- Rs. 36,080
   ഡിസംബർ 12- Rs. 36,080

   ദേശീയതലത്തിൽ സ്വർണവില 10 ഗ്രാം സ്വർണത്തിന് 60 രൂപ കുറഞ്ഞു. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 46,790 രൂപയാണ്. ഇന്നലെ നിരക്ക് 46,850 രൂപയായിരുന്നു. അതേസമയം, ഗുഡ്‌റിട്ടേൺസ് വെബ്‌സൈറ്റിൽ നൽകിയ ഡാറ്റ പ്രകാരം 24 കാരറ്റ് സ്വർണത്തിന്റെ 10 ഗ്രാം വില ഒരു ദിവസം മുമ്പ് 47,850 രൂപയിൽ നിന്ന് 47,790 രൂപയായി കുറഞ്ഞു. യു‌എസിലെ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ ആശങ്കകളും ഫെഡറൽ റിസർവിന്റെ അടുത്ത നയത്തെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്.

   Also Read- Fuel price | പെട്രോള്‍ ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ നിരക്കുകള്‍

   അതേസമയം, ഡൽഹിയിൽ സ്വർണ വില ഉയർന്നു. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 47,110 രൂപയിൽ നിന്ന് 140 രൂപ ഉയർന്ന് 47,250 രൂപയായി. ചെന്നൈ- 45,380 രൂപ, മുംബൈ- 46,790 രൂപ, ഡൽഹി- 47,250 രൂപ, കൊൽക്കത്ത- 47,250 രൂപ, ബെംഗളൂരു- 45,100 രൂപ, ഹൈദരാബാദ്- 45,100 രൂപ, പൂനെ- 46,250 രൂപ, വഡോദര- 46,570 രൂപ, അഹമ്മദാബാദ്- 45,980 രൂപ, ജയ്പൂർ- 47,450 രൂപ, ലഖ്‌നൗ- 45,800 രൂപ, കോയമ്പത്തൂർ- 45,380 രൂപ, മധുര- 45,380 രൂപ, വിജയവാഡ- 45,100 രൂപ, പട്‌ന - 46,250 രൂപ, നാഗ്പൂർ- 46,790 രൂപ, ചണ്ഡിഗഡ്- 45,800 രൂപ, സൂറത്ത്- 45,980 രൂപ, ഭുവനേശ്വർ- 45,100 രൂപ, മംഗലാപുരം- 45,100 രൂപ, വിശാഖപട്ടണം- 45,100 രൂപ, നാസിക്ക്- 46,250 രൂപ, മൈസൂരു- 45,100 രൂപ
   Published by:Rajesh V
   First published: