നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

    ഗ്രാമിന് 4460 രൂപയും പവന് 35,680 രൂപയുമാണ് ഇന്നത്തെ വില.

    Gold Price Today

    Gold Price Today

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price Today) ഇന്ന് മാറ്റമില്ല. ഗ്രാമിന് 4460 രൂപയും പവന് 35,680 രൂപയുമാണ് ഇന്നത്തെ വില. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞിരുന്നു. നവംബർ 30ന് പവന് 35880 രൂപയും ഗ്രാമിന് ഗ്രാമിന് 4485 രൂപയുമായിരുന്നു. നവംബർ പതിനാറിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. 36,920 രൂപയായിരുന്നു അന്ന് പവന്. നവംബർ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയതികളിൽ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു സ്വർണവില.

      അതേസമയം, വരും ദിവസങ്ങളിളും സ്വർണവില ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.

      അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന കാരണം. നാണ്യ പെരുപ്പ ഭീഷണി കൂടുതൽ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യാന്തര വിപണിയിൽ 1870 ഡോളർ പരിസരത്തു നിൽക്കുന്ന സ്വർണവില മാസങ്ങൾക്കൊണ്ട് 3000 ഡോളർ കടക്കാനുള്ള സാധ്യതകളുണ്ടെന്നാണ് പ്രവചനം. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കേരളത്തിലെ വിപണികളിലും പ്രതിഫലിക്കും. രാജ്യാന്തര വിപണിയിലെ നിരക്കും രൂപയുടെ മൂല്യവും അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിൽ ദിവസവും വില നിശ്ചയിക്കുന്നത്

      നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      നവംബർ 1- Rs. 35,760
      നവംബർ 2- Rs. 35,840
      നവംബർ 3- Rs. 35,640
      നവംബർ 4- Rs. 35,640
      നവംബർ 5- Rs. 35,760
      നവംബര്‍ 6-Rs. 36,080
      നവംബര്‍ 7-Rs. 36,080
      നവംബർ 8- Rs. 36,080
      നവംബർ 9- Rs. 36,000
      നവംബർ 10-Rs.36,160
      നവംബർ 10-Rs.36,160
      നവംബർ 11-Rs.36,720
      നവംബർ 12-Rs.36,720
      നവംബർ 13- Rs. 36,880
      നവംബർ 14- Rs. 36,880
      നവംബർ 15- Rs. 36,720
      നവംബർ 16- Rs. 36,920
      നവംബർ 17- Rs. 36,720
      നവംബർ 18- Rs. 36,800
      നവംബർ 19- Rs. 36,800
      നവംബർ 20- Rs. 36,600
      നവംബർ 21- Rs. 36,600
      നവംബർ 22- Rs. 36,600
      നവംബർ 23- Rs. 36,040
      നവംബർ 24- Rs. 35,760
      നവംബർ 25- Rs. 35,760
      നവംബർ 26- Rs. 36,120
      നവംബർ 27- Rs. 36,040
      നവംബർ 28- Rs. 36,040
      നവംബർ 29- Rs. 35,960
      നവംബർ 30- Rs. 35,880

      ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      ഡിസംബർ 1- Rs. 35,680
      ഡിസംബർ 2- Rs. 35,680

      Also Read- കാരവന്‍ കേരള: ടൂറിസ്റ്റ് കാരവനുകള്‍ക്കും പാര്‍ക്കുകള്‍ക്കും 5 കോടി വരെ വായ്പയുമായി KSIDC

      ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹോൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.
      Published by:Rajesh V
      First published: