നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്കുകൾ അറിയാം

    Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്കുകൾ അറിയാം

    ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4575 രൂപയും പവന് 36,600 രൂപയുമാണ് ഇന്നത്തെ നിരക്ക്

    Gold Price Today

    Gold Price Today

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price in Kerala) ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4575 രൂപയും പവന് 36,600 രൂപയുമാണ് ഇന്നത്തെ നിരക്ക് (Today's Gold Rate). ശനിയാഴ്ച ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായതിന് ശേഷമാണ് ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണ വില വെള്ളിയാഴ്ച 4600 രൂപയായിരുന്നു. ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 45750 രൂപയാണ്.

      ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. 36,920 രൂപയായിരുന്നു അന്ന് ഒരു പവന്. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. നവംബർ ഒന്നാം തീയതി 35,760 രൂപയായിരുന്നു സ്വർണവില. 20 ദിവസങ്ങൾക്കപ്പുറം 840 രൂപയോളമാണ് സ്വർണവില പവന് വർധിച്ചത്. 35760 രൂപയിൽ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് സ്വർണവില വീണ്ടും ഉയർന്നത്. ഒക്ടോബർ മാസത്തിൽ 26നാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.

      Also Read- Saving vs Investing| സമ്പാദ്യം സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് നിക്ഷേപിക്കുന്നതാണോ? എന്തുകൊണ്ട്?

      വരും ദിവസങ്ങളിളും സ്വർണവില ഉയരുമെന്ന് വിദഗ്ധർ ഈ മാസം തുടക്കത്തിൽ തന്നെ സൂചന നൽകിയിരുന്നു. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.

      നാണ്യ പെരുപ്പ ഭീഷണി നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യാന്തര വിപണിയിൽ 1870 ഡോളർ പരിസരത്തു നിൽക്കുന്ന സ്വർണവില മാസങ്ങൾക്കൊണ്ട് 3000 ഡോളർ കടക്കാനുള്ള സാധ്യതകളും വിദഗ്ധര്‍ തള്ളിക്കളയുന്നില്ലയ രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കേരളത്തിലെ വിപണികളിലും പ്രതിഫലിക്കും. രാജ്യാന്തര വിപണിയിലെ നിരക്കും രൂപയുടെ മൂല്യവും അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിൽ ദിവസവും വില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡിന്റെ വില 1800 ഡോളർ കടന്നതോടെയാണ് കേരളത്തിലും വില പവന് 36,000 രൂപ കടന്നത്. തുടർന്ന് 1850 ഡോളർ കടന്നപ്പോൾ കേരളത്തിലെ വില പവന് 37000 രൂപയിലേക്ക് അടുക്കുകയാണ്.

      നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      നവംബർ 1- Rs. 35,760
      നവംബർ 2- Rs. 35,840
      നവംബർ 3- Rs. 35,640
      നവംബർ 4- Rs. 35,640
      നവംബർ 5- Rs. 35,760
      നവംബര്‍ 6-Rs. 36,080
      നവംബര്‍ 7-Rs. 36,080
      നവംബർ 8- Rs. 36,080
      നവംബർ 9- Rs. 36,000
      നവംബർ 10-Rs.36,160
      നവംബർ 10-Rs.36,160
      നവംബർ 11-Rs.36,720
      നവംബർ 12-Rs.36,720
      നവംബർ 13- Rs. 36,880
      നവംബർ 14- Rs. 36,880
      നവംബർ 15- Rs. 36,720
      നവംബർ 16- Rs. 36,920
      നവംബർ 17- Rs. 36,720
      നവംബർ 18- Rs. 36,800
      നവംബർ 19- Rs. 36,800
      നവംബർ 20- Rs. 36,600
      നവംബർ 21- Rs. 36,000
      Published by:Rajesh V
      First published:
      )}