നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| മാറ്റമില്ലാതെ സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിനരികെ

    Gold Price Today| മാറ്റമില്ലാതെ സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിനരികെ

    ഈ മാസം 15 നായിരുന്നു സ്വർണവില ഏറ്റവും ഉയർന്ന നിലയിലെത്തിയത്. 35,840 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്.

    Gold  Price Today

    Gold Price Today

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് (Kerala) സ്വർണവിലയിൽ (Gold Price)ഇന്ന് മാറ്റമില്ല (Price Unchanged). സ്വർണത്തിന് ഇന്നലെ പവന് 160 രൂപ കൂടി 35,800 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കൂടി 4475 രൂപയുമായി. സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവില പവന് 80 രൂപയുടെ വർധനവും ഗ്രാമിന് 10 രൂപയുടെ വർധനവും ഉണ്ടായിരുന്നു. എന്നാൽ വെള്ളിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായില്ല.

      ബുധനാഴ്ച്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു.‌ ഒക്ടോബർ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ വ്യാപാരം നടന്നത്. 34,720 രൂപയായിരുന്നു ഒന്നാം തീയതിയിലെ വില. ഈ മാസം 15 ന് സ്വർണം ഏറ്റവും ഉയർന്ന നിലയിലെത്തി. 35,840 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്. ഈ മാസമാദ്യം താണുനിന്ന സ്വർണവില ക്രമേണ വർധിക്കുന്നതാണ് കാണുന്നത്.

      വില ഉയർന്നു നിന്നാലും താഴ്ന്നുനിന്നാലും സ്വർണം എക്കാലത്തും സുരക്ഷിത നിക്ഷേപമായാണ് ജനം കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം സൂക്ഷിക്കാനാണ് ജനം താൽപര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്.

      ഈ മാസത്തെ സ്വർണവില (പവന്)

      ഒക്ടോബർ 1- Rs. 34,720 (ഏറ്റവും കുറഞ്ഞ നിരക്ക്)

      ഒക്ടോബർ 2- 34800

      ഒക്ടോബർ 3- 34800

      ഒക്ടോബർ 4- 34800

      ഒക്ടോബർ 5- 35000

      ഒക്ടോബർ 6- 34880

      ഒക്ടോബർ 7- 35040

      ഒക്ടോബർ 8- 35120

      ഒക്ടോബർ 9- 35120

      ഒക്ടോബർ 10- 35120

      ഒക്ടോബർ 11- 35120

      ഒക്ടോബർ 12- 35320

      ഒക്ടോബർ 13- 35320

      ഒക്ടോബർ 14- 35760

      ഒക്ടോബർ 15- 35,840 (ഏറ്റവും കൂടിയ നിരക്ക്)

      ഒക്ടോബർ 16- 35360

      ഒക്ടോബർ 17- 35360

      ഒക്ടോബർ 18- 35,440

      ഒക്ടോബർ 19- 35,440

      ഒക്ടോബർ 20- 35,560

      ഒക്ടോബർ 21- 35,640

      ഒക്ടോബർ 22- 35,640

      ഒക്ടോബർ 23- 35,800

      ഒക്ടോബർ 24- 35,800

      Also Read- Petrol Diesel Price| ഞായറാഴ്ചയും 'അവധി' ഇല്ല; തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വില വർധിച്ചു

      കോവിഡ് ആശങ്കയകന്നതും ആവശ്യകത കൂടിയതുമാണ് മഞ്ഞലോഹത്തിന് ഗുണകരമായത്. വരുംദിവസങ്ങളിലും സ്വർണവില ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

      അതേസമയം നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന്റെ നിറം മങ്ങുന്നതായാണ് കാണുന്നത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിൽ (പവന് 42,000) രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9 ന് സ്വര്‍ണ വില പവന് 34,680 രൂപയായി കുറഞ്ഞു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.

      Also read- RIL Q2 ഫലം: റിലയൻസ് ഇൻഡസ്ട്രീസ് ലാഭം 46% വർധിച്ച് 15,479 കോടിരൂപയായി; വരുമാനം 50% വർധിച്ച് 1.74 ലക്ഷം കോടിരൂപയായി
      Published by:Rajesh V
      First published:
      )}