• HOME
  • »
  • NEWS
  • »
  • money
  • »
  • GOLD PRICE UNCHANGED ON SEPTEMBER 3 KNOW TODAY S RATES

Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്കുകൾ അറിയാം

ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് ഇന്ന് സ്വർണത്തിന്.

Gold Price Today

Gold Price Today

  • Share this:
    കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് ഇന്ന് സ്വർണത്തിന്. വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച വിലയിൽ മാറ്റമില്ലായിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വർണ വില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞ് 35440 രൂപയായിരുന്നു വില. ഗ്രാമിന് പതിനഞ്ച് രൂപ കുറഞ്ഞ് 4430 രൂപയായി. ഓഗസ്റ്റ് മുപ്പതിന് 35,560 രൂപയായിരുന്നു ഒരു പവന് വില.

    കഴിഞ്ഞ മാസം ആദ്യം 36,000 രൂപയായിരുന്നു ഒരു ​പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഓഗസ്റ്റിലെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർധിക്കുകയായിരുന്നു.

    Also Read- സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കാൻ ശുപാർശ; 'പ്രവൃത്തി ദിവസം ആഴ്ചയിൽ 5 മതി'

    ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റിൽ ആദ്യം താഴേക്ക് പോയെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തുന്നതാണ് കണ്ടത്. നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് കുറഞ്ഞത് 915 രൂപയാണ്.

    സെപ്റ്റംബർ മാസത്തെ ഇതുവരെയുള്ള സ്വർണ്ണവില (പവന്) :

    സെപ്റ്റംബർ 1- 35,440
    സെപ്റ്റംബർ 2- 35,360
    സെപ്റ്റംബർ 3- 35,360

    ഓഗസ്റ്റ് മാസത്തെ സ്വർണവില (പവന്) :

    ഓഗസ്റ്റ് 1- 36,000
    ഓഗസ്റ്റ് 2- 36,000
    ഓഗസ്റ്റ് 3- 35,920
    ഓഗസ്റ്റ് 4- 35,920
    ഓഗസ്റ്റ് 5- 35,840
    ഓഗസ്റ്റ് 6- 35,680
    ഓഗസ്റ്റ് 7- 35,080
    ഓഗസ്റ്റ് 8- 35,080
    ഓഗസ്റ്റ് 9- 34,680
    ഓഗസ്റ്റ് 10- 34,680
    ഓഗസ്റ്റ് 11- 34,680
    ഓഗസ്റ്റ് 12- 34,880
    ഓഗസ്റ്റ് 13- 34,960
    ഓഗസ്റ്റ് 14- 35,200
    ഓഗസ്റ്റ് 15- 35,200
    ഓഗസ്റ്റ് 16- 35,200
    ഓഗസ്റ്റ് 17- 35,360
    ഓഗസ്റ്റ് 18- 35,440
    ഓഗസ്റ്റ് 19- 35,280
    ഓഗസ്റ്റ് 20- 35,400
    ഓഗസ്റ്റ് 21- 35,320
    ഓഗസ്റ്റ് 22- 35,320
    ഓഗസ്റ്റ് 23- 35,400
    ഓഗസ്റ്റ് 24- 35,560
    ഓഗസ്റ്റ് 25- 35,480
    ഓഗസ്റ്റ് 26- 35,360
    ഓഗസ്റ്റ് 27- 35,520
    ഓഗസ്റ്റ് 28- 35,640
    ഓഗസ്റ്റ് 29- 35,640
    ഓഗസ്റ്റ് 30- 35,560
    ഓഗസ്റ്റ് 31- 35,440

    Also Read- Fuel price | തുടർച്ചയായ മൂന്നാം ദിവസവും മാറ്റമില്ല; ഇന്നത്തെ പെട്രോൾ, ഡീസൽ വില അറിയാം

    രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ട്രോയ് വില ഔണ്‍സിന് 1812.02 ഡോളറായി ഉയർന്നു. 0.14 ശതമാനത്തിന്റെ വർധനവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ദേശീയ തലത്തിൽ സെപ്റ്റംബർ 3 വെള്ളിയാഴ്ച സ്വർണ്ണ വില കുറഞ്ഞു, പത്ത് ഗ്രാം 24 കാരറ്റ് സ്വർണം രാജ്യത്ത് 47,280 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെക്കാൾ 100 രൂപ കുറവാണിത്. ഡൽഹിയിൽ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് 50,570 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന്റെ വില പത്ത് ഗ്രാമിന് 46,340 രൂപയുമാണ്. ചെന്നൈയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,550 രൂപയും 22 ഗ്രാം കാരറ്റിന് 10 ഗ്രാം 44,500 രൂപയ്ക്കും വിൽക്കുന്നു.

    Also Read- Karunya Plus KN-384, Kerala Lottery Result| കാരുണ്യ പ്ലസ് KN-384 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?
    Published by:Rajesh V
    First published:
    )}