തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4855 രൂപയും പവന് 38,840 രൂപയുമാണ് സ്വർണവില. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിനു ശേഷം വ്യാഴാഴ്ച പവന് 240 രൂപ കൂടിയിരുന്നു. 17, 18 തീയതികളിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. 39,000 രൂപയായിരുന്നു ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില. നവംബര്‍ 4ന് രേഖപ്പെടുത്തിയ 36,880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. നവംബര്‍ 1 ന് 37,280 എന്ന നിലയില്‍ ആരംഭിച്ച സ്വര്‍ണവിപണിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രമേണ വില വർധനവ് രേഖപ്പെടുത്തിയിരുന്നു.
ദേശീയതലത്തിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 52,660 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,240 രൂപയുമാണ് വില. 24 കാരറ്റിനും 22 കാരറ്റിനും ഇന്ന് 50 രൂപ കുറഞ്ഞു. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ മഞ്ഞ ലോഹ വിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തി. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 53,840 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,350 രൂപയുമാണ് ഇന്നത്തെ സ്വർണ വില.
Also Read- ഒരു വർഷത്തെ വർധന 159.70 രൂപ; ദിവസവേതനക്കാർക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം കേരളത്തിൽ
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 53,120 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,700 രൂപയുമാണ്. കൊൽക്കത്തയിലും മുംബൈയിലും 24 കാരറ്റിന് (10 ഗ്രാം) 52,970 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,550 രൂപയുമാണ് വില
സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)
നവംബർ 1- 37,280 രൂപ
നവംബർ 2- 37480 രൂപ
നവംബർ 3- 37,360 രൂപ
നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
നവംബർ 5- 37,600 രൂപ
നവംബർ 6- 37,600 രൂപ
നവംബർ 7- 37520 രൂപ
നവംബർ 8- 37,440 രൂപ
നവംബർ 9- 37,880 രൂപ
നവംബർ 10- 37,880 രൂപ
നവംബർ 11- 38,240 രൂപ
നവംബർ 12- 38,560 രൂപ
നവംബർ 13- 38,560 രൂപ
നവംബർ 14- 38,560 രൂപ
നവംബർ 15- 38,240 രൂപ
നവംബർ 16- 38,400 രൂപ
നവംബർ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
നവംബര്‍ 18- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
നവംബര്‍ 19- 38,880 രൂപ
നവംബര്‍ 20- 38,880 രൂപ
നവംബർ 21- 38,880 രൂപ
നവംബർ 22- 38,680 രൂപ
നവംബർ 23- 38,600 രൂപ
നവംബർ 24- 38,840 രൂപ
നവംബർ 25- 38,840 രൂപ
നവംബർ 26- 38,840 രൂപ
Also Read- കൂട്ടപ്പിരിച്ചുവിടൽ ഇല്ല, ജീവനക്കാർ സ്വമേധയാ രാജിവെച്ചു പോകുന്നത്: ആമസോൺ ഇന്ത്യ
ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇ ടി എഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.