നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

    Gold Price Today| രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

    ഒരു പവൻ സ്വർണത്തിന് 36,080 രൂപയാണ് ഇന്നത്തെ സ്വർണവില

    Gold Price Today

    Gold Price Today

    • Share this:
      തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price in kerala) മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ മൂന്നു ദിവസമായി സ്വർണവില. ശനിയാഴ്ച പവന് 320 രൂപയാണ് സ്വർണത്തിന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 36,080 രൂപയാണ് ഇന്നത്തെ സ്വർണവില. ഏറെ നാളുകൾക്ക് ശേഷം പവന് വില 36,000 ന് മുകളിൽ കടന്നതും ശനിയാഴ്ചയായിരുന്നു. വെള്ളിയാഴ്ച കേരളത്തിൽ സ്വർണവില പവന് 120 രൂപ വർധിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. നവംബർ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. നവംബർ രണ്ടിന് വില ഉയർന്ന് പവന് 35,840 രൂപയായി.

      കഴിഞ്ഞ മാസം 26നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.

      വില ഉയരുമെന്ന് പ്രവചനം:

      സ്വർണ വില ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.

      Also Read- Fuel price | പെട്രോൾ നികുതി 50% ആയി കുറച്ചു; ഒരു ലിറ്റർ പെട്രോളിന് നിങ്ങൾ എത്ര രൂപ നൽകണം?

      യു എസ്​ സമ്പദ്​വ്യവസ്ഥയിലെ മാറ്റവും​ ഫെഡറൽ റിസർവിന്‍റെ സമീപനവും ഇനിയും സ്വർണവില ഉയരാൻ ഇടയാക്കുമെന്നാണ്​ സൂചന. പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നു. ഇത് രാജ്യത്തെ വിലവർധനക്ക്​ ഇടയാക്കുമെന്നാണ്​ സൂചന.

      നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      നവംബർ 1- Rs. 35,760
      നവംബർ 2- Rs. 35,840
      നവംബർ 3- Rs. 35,640
      നവംബർ 4- Rs. 35,640
      നവംബർ 5- Rs. 35,760
      നവംബര്‍ 6- Rs. 36,080
      നവംബര്‍ 7- Rs. 36,080
      നവംബർ 8- Rs. 36,080

      Also Read- Fuel Price| പെട്രോള്‍, ഡീസല്‍ നികുതി കുറച്ച് പഞ്ചാബ്; വില കുറയ്ക്കുന്ന ആദ്യ കോൺഗ്രസ് സംസ്ഥാനം
      Published by:Rajesh V
      First published:
      )}