• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | ബുധനാഴ്ച രണ്ടു തവണയായി കുറഞ്ഞത് 480 രൂപ; ഇന്ന് മാറ്റമില്ലാതെ സ്വർണവില

Gold Price | ബുധനാഴ്ച രണ്ടു തവണയായി കുറഞ്ഞത് 480 രൂപ; ഇന്ന് മാറ്റമില്ലാതെ സ്വർണവില

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസം രണ്ടു തവണയായി 480 രൂപ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്. 37,880 രൂപയാണ് ഇന്നത്തെ നിരക്ക്. 4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നിരുന്നു. ഓഗസ്റ്റ് ഒമ്പതിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തി. ഒരു പവൻ സ്വർണത്തിന് 38360 രൂപയായിരുന്നു ഓഗസ്റ്റ് ഒമ്പതിന്.

    തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവില ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 320 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. ഒരു പവന് ഇന്നലത്തെ വില 38,360 രൂപയും ഗ്രാമിന് 4795 രൂപയുമായിരുന്നു.

    ശനിയാഴ്ച രാവിലെ 37800 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം 240 രൂപ കൂടി 38,040 രൂപയിലെത്തിയിരുന്നു. വ്യാഴാഴ്ചയും സ്വർണവില രണ്ടു തവണ വർധിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 38,000 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണവില വീണ്ടും പവന് 200 രൂപ കൂടി 38,200 രൂപയായി.

    സംസ്ഥാനത്തെ ഈ മാസത്തെ സ്വർണവില (പവന്)

    ഓഗസ്റ്റ് 1- 37,680 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 10- 38,080 രൂപ
    ഓഗസ്റ്റ് 10- 37.880 രൂപ
    ഓഗസ്റ്റ് 11- 37,880 രൂപ

    Also Read- ആപ്പുകൾ വഴിയുള്ള വായ്പകൾ; പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Anuraj GR
    First published: