• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; പത്ത് ദിവസത്തിനിടെ വർധിച്ചത് പവന് 1960 രൂപ

Gold Price Today| സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; പത്ത് ദിവസത്തിനിടെ വർധിച്ചത് പവന് 1960 രൂപ

ഇതോടെ സ്വർണവില പവന് 38,840 രൂപയും ഗ്രാമിന് 4855 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില

Gold Price Today

Gold Price Today

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചത്. ഇതോടെ സ്വർണവില പവന് 38,840 രൂപയും ഗ്രാമിന് 4855 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം പവന് 1960 രൂപയാണ് വർധിച്ചത്. നവംബർ നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,880 രൂപയായിരുന്നു സ്വർണവില.

Also Read- ആമസോണിലും കൂട്ടപ്പിരിച്ചുവിടലിന് നീക്കം; 10,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)

നവംബർ 1- 37,280 രൂപ
നവംബർ 2- 37480 രൂപ
നവംബർ 3- 37,360 രൂപ
നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
നവംബർ 5- 37,600 രൂപ
നവംബർ 6- 37,600 രൂപ
നവംബർ 7- 37520 രൂപ
നവംബർ 8- 37,440 രൂപ
നവംബർ 9- 37,880 രൂപ
നവംബർ 10- 37,880 രൂപ
നവംബർ 11- 38,240 രൂപ
നവംബർ 12- 38,560 രൂപ
നവംബർ 13- 38,560 രൂപ
നവംബർ 14- 38560 രൂപ
നവംബർ 15- 38,840 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

Also Read- ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ഡിസ്നിയും; ജീവനക്കാരെ പിരിച്ചുവിടുമെന്ന് സൂചന

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
Published by:Rajesh V
First published: