നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price in Kerala | ആഭ്യന്തര വിപണിയിൽ സ്വർണ്ണവില 47,000 കടന്നു; ഇന്നത്തെ സ്വർണ്ണവില അറിയാം

  Gold price in Kerala | ആഭ്യന്തര വിപണിയിൽ സ്വർണ്ണവില 47,000 കടന്നു; ഇന്നത്തെ സ്വർണ്ണവില അറിയാം

  ഇന്നത്തെ സ്വർണ്ണവിലയറിയാം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ആഭ്യന്തര വിപണിയിൽ സ്വർണ്ണ വില പത്തു ഗ്രാമിന് 47,000 രൂപ കടന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തെ തുടർന്നാണിത്. ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിൽ ഇടിവ് നേരിട്ടിരുന്നു.

   ഇന്നലത്തെ വിലയിൽ നിന്നും ഇന്ന് സ്വർണ്ണവിലയിൽ മാറ്റങ്ങളില്ല. 22 കാരറ്റ് സ്വർണ്ണം വാങ്ങുന്നവർക്ക് വിലയുടെ കാര്യത്തിൽ അൽപ്പം ആശ്വസിക്കാം. ഒരു ഗ്രാം സ്വർണ്ണത്തിന് ₹4,622 രൂപയാണ് വില കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും തീരെമാറ്റമില്ല. എട്ടു ഗ്രാമിന് ₹36,976 രൂപയും 10 ഗ്രാമിന് ₹46,220 രൂപയും 100 ഗ്രാമിന് ₹4,62,200 രൂപയുമാണ് വില.

   24 കാരറ്റ് സ്വർണ്ണം വിലക്കൂടുതലാണ്. ഒരു ഗ്രാം, എട്ടു ഗ്രാം, പത്തു ഗ്രാം, 100 ഗ്രാം എന്നീ നിലയിലെ വില ഇനിപ്പറയുന്ന പ്രകാരമാണ്. ₹4,722, ₹37,776, ₹47,220, ₹4,72,200.

   ജൂണ്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണവില രേഖപ്പെടുത്തിയത്. പവന് 36,960 രൂപയായിരുന്നു വില.   ഇത്തവണത്തെ കേന്ദ്ര ബജറ്റിന് ശേഷം ഫെബ്രുവരിയിൽ സ്വർണ വില പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നാലെ മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില കൂടി. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). മെയ് മാസത്തിലും സ്വർണവില വർധിക്കുന്ന പ്രവണതയാണ് കാണിച്ചതെങ്കിൽ ജൂൺ മാസത്തിൽ വില താഴേക്കാണ്.
   Published by:user_57
   First published:
   )}