• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| പൊന്നോണത്തിന് തിളക്കം കൂടുമോ? സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Gold Price Today| പൊന്നോണത്തിന് തിളക്കം കൂടുമോ? സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സ്വർണവില പവന് 37,600 രൂപയും ഗ്രാമിന് 4700 രൂപയുമായി

  • Last Updated :
  • Share this:
    തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാനത്തെ സ്വർണവില (Gold Price in Kerala) ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 37,600 രൂപയും ഗ്രാമിന് 4700 രൂപയുമായി. ചൊവ്വാഴ്ച സ്വർണവില പവന് 80 രൂപ വർധിച്ചിരുന്നു. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിൽ തുടർച്ചയായി സ്വർണവില കുറഞ്ഞിരുന്നു. ശനിയാഴ്ച 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. വെള്ളി, ശനി ദിവസങ്ങളിലായി 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

    ഈ മാസം 13,14,15 തിയതികളിലായിരുന്നു ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. അന്ന് പവന് 38,520 രൂപയായിരുന്നു വില. ഈ മാസം 23നും സ്വർണവില ഇന്നത്തെ നിരക്കിലേക്ക് എത്തിയിരുന്നു. ഓണനാളുകളിൽ സ്വർണവില ഇനിയും കുറയുമോ എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.

    Also Read- Fuel Price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? പെട്രോള്‍- ഡീസല്‍ നിരക്ക് പരിശോധിക്കാം

    വില കൂടിയാലും കുറഞ്ഞാലും ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    ഓഗസ്റ്റ് മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ (പവന്):

    ഓഗസ്റ്റ് 1- 37,680 രൂപ
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ
    ഓഗസ്റ്റ് 10- 38,080 രൂപ
    ഓഗസ്റ്റ് 10- 37.880 രൂപ
    ഓഗസ്റ്റ് 11- 37,880 രൂപ
    ഓഗസ്റ്റ് 12- 38,200 രൂപ
    ഓഗസ്റ്റ് 13- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 14- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 15- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 16- 38,400 രൂപ
    ഓഗസ്റ്റ് 17- 38,320 രൂപ
    ഓഗസ്റ്റ് 18- 38,320 രൂപ
    ഓഗസ്റ്റ് 19- 38,240 രൂപ
    ഓഗസ്റ്റ് 20- 38,240 രൂപ
    ഓഗസ്റ്റ് 21- 38,240 രൂപ
    ഓഗസ്റ്റ് 21- 38,080 രൂപ
    ഓഗസ്റ്റ് 22 (രാവിലെ)- 38,080 രൂപ
    ഓഗസ്റ്റ് 22 (ഉച്ചയ്ക്ക്)-37880 രൂപ
    ഓഗസ്റ്റ് 22 (വൈകിട്ട്)-37680
    ഓഗസ്റ്റ് 23- 37,600 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 24- 37,800
    ഓഗസ്റ്റ് 25- 38,200
    ഓഗസ്റ്റ് 26- 38,120
    ഓഗസ്റ്റ് 27- 37,840
    ഓഗസ്റ്റ് 28- 37,840
    ഓഗസ്റ്റ് 29- 37720
    ഓഗസ്റ്റ് 30- 37,800
    ഓഗസ്റ്റ് 31- 37,600 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    Published by:Rajesh V
    First published: