• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സ്വർണവില തുടര്‍ച്ചയായ രണ്ടാം ദിവസവും വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കില്‍

Gold Price Today | സ്വർണവില തുടര്‍ച്ചയായ രണ്ടാം ദിവസവും വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കില്‍

സ്വർണവില ഗ്രാമിന് 4825 രൂപയും പവന് 38,600 രൂപയുമായി

Gold

Gold

  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില (Gold Price in kerala) വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4825 രൂപയും പവന് 38,600 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം വ്യാഴാഴ്ച സ്വർണവില വർധിച്ചിരുന്നു. ഏപ്രിൽ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില (ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും).

    അതേസമയം, ദേശീയതലത്തിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 53,370 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 71,000 രൂപയാണ്. വെള്ളിവില ഇന്നലത്തെ വിലയിൽ നിന്ന് 4800 രൂപയാണ് വർധിച്ചത്. ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് അനുസരിച്ച്, കൊൽക്കത്ത, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണം 48,010 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ചെന്നൈയിൽ വില 48,600 രൂപയാണ്. 24 കാരറ്റ് സ്വർണത്തിന്റെ വില പരിശോധിച്ചാൽ, ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ലോഹത്തിന്റെ 10 ഗ്രാമിന് ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ വില 52,380 രൂപയാണ്. അതേസമയം, അതേ അളവിലുള്ള 24 കാരറ്റ് തങ്കത്തിന് ഇന്ന് ചെന്നൈയിൽ 53,020 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നാഗ്പൂരിലും ചണ്ഡീഗഡിലും 10 ഗ്രാം 22 കാരറ്റ് സ്വർണം യഥാക്രമം 48,110 രൂപയ്ക്കും 48,160 രൂപയ്ക്കുമാണ് വിൽക്കുന്നത്.

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 7: 38,600 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    Also Read- Petrol diesel price | തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.
    Published by:Rajesh V
    First published: