നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണ വില ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്നത്തെ വില അറിയാം

  Gold Price Today| സ്വർണ വില ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്നത്തെ വില അറിയാം

  ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price )ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഇന്നും ഇതേ നിലയിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന് (Gold )ഇന്നത്തെ വില 35,640 രൂപയാണ്. ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 4455 രൂപയായി. നവംബർ രണ്ടിന് ഒരു പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയുമായിരുന്നു വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമായിരുന്നു നവംബർ രണ്ടിന് കൂടിയത്.

   നവംബർ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

   സ്വർണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില. യു.എസ്​ സമ്പദ്​വ്യവസ്ഥയിലെ മാറ്റവും​ ഫെഡറൽ റിസർവിന്‍റെ സമീപനവും ഇനിയും സ്വർണവില ഉയരാൻ ഇടയാക്കുമെന്നാണ്​ സൂചന. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നു. ഇത് രാജ്യത്തെ വിലവർദ്ധനക്ക്​ ഇടയാക്കുമെന്നാണ്​ സൂചന.

   Also Read-Cryptocurrency or Gold | ക്രിപ്‌റ്റോകറന്‍സിയാണോ സ്വർണമാണോ മികച്ച നിക്ഷേപ മാർഗം?

   നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

   നവംബർ 1- Rs. 35,760
   നവംബർ 2- Rs. 35,840
   നവംബർ 3- Rs. 35,640
   നവംബർ 4- Rs. 35,640

   അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളും നികുതി കുറച്ചു. ഉത്തർപ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ , അസം, ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി(വാറ്റ്) കുറച്ചത്‌.

   കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു പി സർക്കാർ പെട്രോളിന്റെ നികുതിയിൽ 7 രൂപയും ഡീസലിന്റെ നികുതിയിൽ 2 രൂപയും കുറച്ചു. ഇതോടെ യുപിയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറയും. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചു. ഇതോടെ ഈ 5 സംസ്ഥാനങ്ങളിലും ഒരു ലിറ്റർ പെട്രോളിന് 12 രൂപയും ഡീസലിന് 17 രൂപയും കുറയും. പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചു. നികുതി കുറച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറും അറിയിച്ചു.
   Published by:Naseeba TC
   First published:
   )}