നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

  Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

  ഒരു ഗ്രാം സ്വർണത്തിന് 4530 രൂപയും പവന് 36,240 രൂപയുമായി.

  Gold Price Today

  Gold Price Today

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price in Kerala) വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4530 രൂപയും പവന് 36,240 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില ഇപ്പോൾ. ഇന്നലെ 4525 രൂപയിൽ നിന്ന് 4500 രൂപയിലേക്ക് സ്വർണവില ഗ്രാമിന് താഴ്ന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 36000 രൂപയായിരുന്നു വില. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 45300 രൂപയാണ്. 300 രൂപയുടെ വർധനവാണ് ഇന്ന് പത്ത് ഗ്രാം സ്വർണത്തിന് ഉണ്ടായത്.

   കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി സ്വർണ വില കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് 4510 രൂപയിൽ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയർന്ന് 4525 രൂപയായി. ഇന്നലെ ദിവസങ്ങൾക്ക് ശേഷം 4500 ലേക്ക് താഴ്ന്നുവെങ്കിൽ ഇന്ന് വലിയ വർധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തി.

   ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.

   ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

   ഡിസംബർ 1- Rs. 35,680
   ഡിസംബർ 2- Rs. 35,680
   ഡിസംബർ 3- Rs. 35,560
   ഡിസംബർ 4- Rs. 35,800
   ഡിസംബർ 5- Rs. 35,800
   ഡിസംബർ 6- Rs. 35,800
   ഡിസംബർ 7- Rs. 35,800
   ഡിസംബർ 8- Rs. 35,960
   ഡിസംബർ 9- Rs. 35,960
   ഡിസംബർ 10- Rs. 35,960
   ഡിസംബർ 11- Rs. 36,080
   ഡിസംബർ 12- Rs. 36,080
   ഡിസംബർ 13- Rs. 36,080
   ഡിസംബർ 14- Rs. 36,200
   ഡിസംബർ 15- Rs. 36,000
   ഡിസംബർ 16- Rs. 36,240

   Also Read- Petrol Diesel Price| പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു; പ്രധാന നഗരങ്ങളിലെ ഇന്ധന വില അറിയാം

   അന്താരാഷ്‌ട്ര വിലയെ പിന്തുടർന്ന് ഇന്ത്യയിൽ സ്വർണവില വ്യാഴാഴ്ച കുത്തനെ ഉയർന്നു. മൾട്ടി-കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) ഡിസംബർ 16ന് 10 ഗ്രാമിന് 0.57 ശതമാനം ഉയർന്ന് 48,360 രൂപയായി. വെള്ളി വിലയും വ്യാഴാഴ്ച കുത്തനെ ഉയർന്നു. ആഗോളതലത്തിൽ സ്വർണവില വ്യാഴാഴ്ച നേട്ടമുണ്ടാക്കി. മാർച്ചിൽ പാൻഡെമിക് കാലഘട്ടത്തിലെ ഉത്തേജക നടപടികൾ അവസാനിപ്പിക്കുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനമാണ് പെട്ടെന്നുള്ള കുതിപ്പിന് കാരണമായത്. സ്‌പോട്ട് ഗോൾഡ് 0.4 ശതമാനം ഉയർന്ന് ഔൺസിന് 1,777.82 ഡോളറിലെത്തി. അതേസമയം യുഎസ് സ്വർണ്ണ ഫ്യൂച്വറുകൾ 0.4 ശതമാനം ഇടിഞ്ഞ് 1,764.50 ഡോളറിലെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

   കോവിഡ്-19 മൂലമുണ്ടായ നഷ്ടത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ കരകയറിയ സാഹചര്യത്തിൽ, 2022 അവസാനത്തോടെ യുഎസ് ഫെഡറൽ റിസർവ് മുക്കാൽ ശതമാനം പോയിന്റ് പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
   Published by:Rajesh V
   First published: