നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ 

    Gold Price Today| സ്വർണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ 

    രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്.

    gold price today

    gold price today

    • Share this:
      ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവുണ്ടായി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4535രൂപയും പവന് 36,280 രൂപയുമാണ് ഇന്ന്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചൊവ്വാഴ്ച വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ജൂണ്‍ 11ന് ശേഷം സ്വർണവില കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

      ജൂൺ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

      Also Read- Petrol Diesel Price|ഇന്ധന വില ഇന്നും കൂട്ടി; ഈ മാസം വില കൂട്ടുന്നത് ഒമ്പതാം തവണ

      ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. ഇതിനുശേഷം മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണ വില കൂടി. ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിച്ചതാണ് വില ഉയരാൻ കാരണം.

      ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ ഒന്നാം തീയതി). മെയ് മാസത്തിലും സ്വർണവില വർധിക്കുന്ന പ്രവണതയാണ് കാണിച്ചത്. എന്നാൽ ഈ മാസമാദ്യം ചാഞ്ചാടി നിന്ന സ്വർണവില കുറയുന്നതായാണ് കാണുന്നത്.

      രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഇന്നത്തെ ഔൺസ് വില 1860 ഡോളറാണ്. ഒരാഴ്ചക്ക് മുൻപ് ഇത് 1900 പിന്നിട്ട് മുന്നേറിയിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 48,494 രൂപയാണ്.

      രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

      ചെന്നൈ ₹ 45,850, മുംബൈ ₹ 47,590, ന്യൂഡൽഹി ₹ 47,640, കൊൽക്കത്ത ₹ 47,770, ബാംഗ്ലൂർ ₹ 45,500, ഹൈദരാബാദ് ₹ 45,500, പൂനെ ₹ 47,590, ബറോഡ ₹ 48,230, അഹമ്മദാബാദ് ₹ 48,230, ജയ്പുര്‍ ₹ 47,640, ലഖ്‌നൗ ₹ 47,640, കോയമ്പത്തൂര്‍ ₹ 45,850, മധുര ₹ 45,850, വിജയവാഡ ₹ 45,500, പാട്‌ന ₹ 47,590, നാഗ്പൂര്‍, ₹ 47,590, ചണ്ഡിഗഡ് ₹ 47,640, സൂറത്ത് ₹ 48,230, ഭുവനേശ്വര്‍ ₹ 45,500, മാംഗ്ലൂര്‍ ₹ 45,500, വിശാഖപട്ടണം ₹ 45,500, നാസിക് ₹ 47,590, മൈസൂര്‍ ₹ 45,500

      സുരക്ഷിത നിക്ഷേപം

      വില വർധിച്ചാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനങ്ങൾ കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി മാറിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
      Published by:Rajesh V
      First published:
      )}