• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | പുതുവർഷത്തിൽ സ്വർണവില കുതിപ്പ് തുടരുന്നു; ഇന്നത്തെ നിരക്കുകൾ

Gold Price | പുതുവർഷത്തിൽ സ്വർണവില കുതിപ്പ് തുടരുന്നു; ഇന്നത്തെ നിരക്കുകൾ

ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം ഇന്ന് വ്യാപാരം നടക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വർദ്ധിക്കുന്നത് തുടരുന്നു. ഈ വർഷത്തിലെ ആദ്യ മാസത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂടി. ഇന്ന് പവന് 120 രൂപ വർദ്ധിച്ച് 40880 രൂപയായി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് ഗ്രാമിന് 15 രൂപ വർദ്ധിച്ച് 5110 രൂപയായി.

    തിങ്കളാഴ്ച സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്നലെ വൻ വില വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് പവന് 400 രൂപ വർദ്ധിച്ച് 40,760 രൂപയിലെത്തുകയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്നലെ വർദ്ധിച്ചത്.

    പോയ വർഷം ഒരു പവൻ സ്വർണത്തിന് വില 40,000നു മേൽ ഉയർന്നിരുന്നു. ഇക്കൊല്ലവും നിരക്ക് 40,000ത്തിന് മുകളിൽ തന്നെയാണ്. ജനുവരി ഒന്നാം തിയതി പവന് 40480 രൂപയായിരുന്നു.

    ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
    ജനുവരി 1: 40480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ജനുവരി 2: 40,360
    ജനുവരി 3: 40,760
    ജനുവരി 4: 40,880

    Also Read- ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലേ? അവസാന തീയതി ഡിസംബർ 31; ബിലേറ്റഡ്, റിവൈസ്ഡ് ഐടിആർ ഫയൽ ചെയ്യുന്നത് എങ്ങനെ?

    സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    Published by:Anuraj GR
    First published: