നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| വീണ്ടും 36,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today| വീണ്ടും 36,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

    ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയുമായി.

    Gold Price Today

    Gold Price Today

    • Share this:
      ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് 36,000 കടന്ന് വീണ്ടും സ്വർണവില. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു.

      മൂന്നു ദിവസമായി ഒരേ നിരക്കിൽ തുടർന്ന ശേഷം തിങ്കളാഴ്ച സ്വർണ വില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. എന്നാൽ ചൊവ്വാഴ്ച പവന് 120 രൂപ വർധിച്ചു. ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ക്രമാനുഗതമായി കൂടുകയായിരുന്നു.

      Also Read- Malik review | മാലിക്: മനുഷ്യ മനസ്സിന്റെ ആഴങ്ങളിലൂടെ ഒരു കടലോരസമൂഹത്തിന്റെ മനസിലേക്ക്

      രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ട്രോയി ഔൺസ് വില 1826.74 ഡോളറായി ഉയർന്നു. 0.01ശതമാനം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ദേശീയ വിപണിയിൽ വിലയിൽ ചെറിയ കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഒരു പവൻ 24 കാരറ്റ് സ്വർണത്തിന് 48,289 രൂപയാണ്.

      സംസ്ഥാനത്ത് കഴിഞ്ഞ 15 ദിവസങ്ങളിലെ സ്വർണവില (22 ഗ്രാം) ചുവടെ (വില പവന്)

      ജുലൈ 1 - 35,200
      ജുലൈ 2 - 35360
      ജുലൈ 3- 35,440
      ജുലൈ 4- 35,440
      ജുലൈ 5- 35,440
      ജുലൈ 6- 35,520
      ജുലൈ 7- 35,720
      ജുലൈ 8- 35,720
      ജുലൈ 9- 35,800
      ജുലൈ 10- 35,800
      ജുലൈ 11- 35,800
      ജൂലൈ 12- 35720
      ജൂലൈ 13- 35,840
      ജൂലൈ 14- 35,920
      ജൂലൈ 15- 36,120

      Also Read- സ്ത്രീശക്തി SS 260 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?

      രാജ്യാന്തര വിപണിയിലെ ചലനങ്ങൾ അനുസരിച്ചാണ് ഇന്ത്യയിൽ സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ മഞ്ഞലോഹത്തിന് വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് രാജ്യത്തെ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്.

      Also Read- Petrol Diesel Price| ഇന്ധനവില വീണ്ടും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 103.58 രൂപ

      ആഭരണം എന്ന നിലയില്‍ നിന്ന് വിശ്വസിക്കാവുന്ന നിക്ഷേപമായി ഇന്ന് സ്വർണം മാറിയിട്ടുണ്ട്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. മുൻകാല ചരിത്രം പരിശോധിച്ചാൽ ഇതു ശരിയാണെന്നും കാണാനാകും. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് മൂന്നിരട്ടിയിലധികമാണ് വില. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്.
      Published by:Rajesh V
      First published:
      )}