നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

  Gold Price Today| സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

  തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം സ്വർണവിലയിൽ കുറവ്

  gold price today

  gold price today

  • Share this:
   തിരുവനന്തപുരം: തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം സ്വർണവിലയിൽ (Gold Price) ഇന്ന് നേരിയ കുറവ്. പവന് എൺപത് രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് (Gold) 36,000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4500 രൂപയായി.

   ഈ മാസത്തെ ഉയർന്ന നിരക്കിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില. ഒരു പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു വില. കഴിഞ്ഞ ശനിയാഴ്ച പവന് 320 രൂപയാണ് സ്വർണത്തിന് കൂടിയത്.

   ഏറെ നാളുകൾക്ക് ശേഷം പവന് വില 36,000 ന് മുകളിൽ കടന്നതും ശനിയാഴ്ചയായിരുന്നു. വെള്ളിയാഴ്ച കേരളത്തിൽ സ്വർണവില പവന് 120 രൂപ വർധിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. നവംബർ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. നവംബർ രണ്ടിന് വില ഉയർന്ന് പവന് 35,840 രൂപയായി.

   കഴിഞ്ഞ മാസം 26നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.

   Also Read-Petrol Diesel Price Today | തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല

   സ്വർണ വില ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.

   യു എസ്​ സമ്പദ്​വ്യവസ്ഥയിലെ മാറ്റവും​ ഫെഡറൽ റിസർവിന്‍റെ സമീപനവും ഇനിയും സ്വർണവില ഉയരാൻ ഇടയാക്കുമെന്നാണ്​ സൂചന. പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നു. ഇത് രാജ്യത്തെ വിലവർധനക്ക്​ ഇടയാക്കുമെന്നാണ്​ സൂചന.

   നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

   നവംബർ 1- Rs. 35,760
   നവംബർ 2- Rs. 35,840
   നവംബർ 3- Rs. 35,640
   നവംബർ 4- Rs. 35,640
   നവംബർ 5- Rs. 35,760
   നവംബര്‍ 6- Rs. 36,080
   നവംബര്‍ 7- Rs. 36,080
   നവംബർ 8- Rs. 36,080
   നവംബർ 9- Rs. 36,000
   Published by:Naseeba TC
   First published:
   )}