നവംബർ 1 തിങ്കളാഴ്ച ഇന്ത്യയിൽ സ്വർണ്ണ വില (gold price in India) മാറ്റമില്ലാതെ തുടരുന്നു. ദീപാവലിക്ക് (Diwali) മുന്നോടിയായി സ്വർണ്ണത്തിന്റെ വില 47,000 രൂപയ്ക്ക് അടുത്താണ്. മൾട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) സ്വർണവില നവംബർ 1ന് 10 ഗ്രാമിന് 0.12 ശതമാനം ഉയർന്ന് 47,691 രൂപയിലെത്തി. വെള്ളി വില (silver price) തുടർച്ചയായ അഞ്ചാം ദിവസവും ഇടിഞ്ഞു. നവംബർ ഒന്നിന് 0.30 ശതമാനം ഇടിഞ്ഞ് 64,425 രൂപയായി.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയായി സ്വർണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്. പവന് നവംബർ ഒന്നിന് 35,760 രൂപയാണ് നിരക്ക്.
അന്താരാഷ്ട്ര വിപണിയിൽ, കഴിഞ്ഞ മാസം പണപ്പെരുപ്പ ചൂടിൽ തുടരുന്ന യുഎസ് ഡാറ്റയെത്തുടർന്ന്, തിങ്കളാഴ്ച സ്വർണവില ഇടിയുകയുണ്ടായി.
ഒക്ടോബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:
ഒക്ടോബർ 1- Rs. 34,720 (ഏറ്റവും കുറഞ്ഞ നിരക്ക്)
ഒക്ടോബർ 2- 34800
ഒക്ടോബർ 3- 34800
ഒക്ടോബർ 4- 34800
ഒക്ടോബർ 5- 35000
ഒക്ടോബർ 6- 34880
ഒക്ടോബർ 7- 35040
ഒക്ടോബർ 8- 35120
ഒക്ടോബർ 9- 35120
ഒക്ടോബർ 10- 35120
ഒക്ടോബർ 11- 35120
ഒക്ടോബർ 12- 35320
ഒക്ടോബർ 13- 35320
ഒക്ടോബർ 14- 35760
ഒക്ടോബർ 15- 35,840
ഒക്ടോബർ 16- 35360
ഒക്ടോബർ 17- 35360
ഒക്ടോബർ 18- 35,440
ഒക്ടോബർ 19- 35,440
ഒക്ടോബർ 20- 35,560
ഒക്ടോബർ 21- 35,640
ഒക്ടോബർ 22- 35,640
ഒക്ടോബർ 23- 35,800
ഒക്ടോബർ 24- 35,800
ഒക്ടോബർ 25- 35,880
ഒക്ടോബർ 26- 36,040 (ഏറ്റവും കൂടിയ നിരക്ക്)
ഒക്ടോബർ 27- 35,800
ഒക്ടോബർ 28- 35,960
ഒക്ടോബർ 29- 35,880
ഒക്ടോബർ 30- 35,760
ഒക്ടോബർ 31- 35,760
അതേസമയം നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന് അത്ര നല്ല സമയമായിരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിൽ (പവന് 42,000) രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്.
Summary: Gold price in India remained flat on Monday, November 1. The yellow metal price has been hovering around Rs 47,000-mark ahead of Diwali. On the Multi-Commodity Exchange (MCX), December gold price jumped 0.12 per cent to Rs 47,691 for 10 grams at 0955 hours on November 1
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.