Gold price in Kerala | സ്വർണ്ണ വിലയിൽ ഇടിവ്; മാറ്റം അഞ്ച് ആഴ്ച്ചയ്ക്കു ശേഷം

സ്വർണ്ണവിലയിൽ അഞ്ചാഴ്ചകൾക്കു ശേഷം വൻ ഇടിവ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    അന്താരാഷ്ട്ര വിപണിയിൽ ഡോളർ ശക്തിപ്രാപിച്ചതോടെ സ്വർണ്ണവിലയിൽ അഞ്ചാഴ്ചകൾക്കു ശേഷം വൻ ഇടിവ്. കമ്മോഡിറ്റി എക്സ്ചേഞ്ച് പ്രകാരം 0.64% ശതമാനം ഇടിവാണ് സ്പോട്ട് ഗോൾഡ് നേരിട്ടിരിക്കുന്നത്.

    കേരളത്തിൽ ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണ്ണം കഴിഞ്ഞ ദിവസത്തേക്കാൾ 11 രൂപ ഇടിഞ്ഞ് 4580 രൂപയിലെത്തി. പവന് 88 രൂപ കുറഞ്ഞ് 36,640 രൂപയിലുമെത്തി. പത്തു ഗ്രാമിന് 45,800 രൂപയും 100 ഗ്രാമിന് 4,58,000 രൂപയുമാണ് വിപണിയിലെ വില. 24 കാരറ്റ് സ്വർണ്ണത്തിന് യഥാക്രമം 5,009, 40,072, 50,090, 500,900 എന്നിങ്ങനെയാണ് ഒരു ഗ്രാം, എട്ടു ഗ്രാം, 10 ഗ്രാം, 100 ഗ്രാം എന്നിവയുടെ വില.

    ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബജറ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മൂ​ന്ന് ത​വ​ണ​യാ​യി 800 രൂ​പ വ​ര്‍​ധി​ക്കു​ക​യും ചെ​യ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഒരുമാസം മുൻപ് മുതൽ വർധിക്കാൻ തുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും സ്വർണ വില കൂടി. പിന്നീടാണ് വില കുറഞ്ഞത്.

    Summary: Gold prices touched an all-time low from the past five weeks
    Published by:user_57
    First published:
    )}