നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സ്വർണ്ണവില താഴോട്ട് തന്നെ; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price Today | സ്വർണ്ണവില താഴോട്ട് തന്നെ; ഇന്നത്തെ നിരക്കുകൾ അറിയാം

  ആഗോള രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

  gold price today

  gold price today

  • Share this:
   സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് തുടരുകയാണ്. 22 കാരറ്റ് സ്വർണ്ണം ഇന്ന് ഗ്രാമിന് ഒൻപത് രൂപ കുറഞ്ഞ് 4390 രൂപയിലെത്തി നിൽക്കുകയാണ്. പവന് 72 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 35,120 രൂപയായി. 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 38,312 രൂപയായി.

   ജൂൺ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂണ്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,960 രൂപയായിരുന്നു വില. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ആഗോള രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

   Also Read-800 കിലോ 'ചാണകം' കാണാതായി; മോഷണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

   ഇത്തവണത്തെ കേന്ദ്ര ബജറ്റിന് ശേഷം ഫെബ്രുവരിയിൽ സ്വർണ വില പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നാലെ മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില കൂടി. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). മെയ് മാസത്തിലും സ്വർണവില വർധിക്കുന്ന പ്രവണതയാണ് കാണിച്ചതെങ്കിൽ ജൂൺ മാസത്തിൽ വില താഴേക്കാണ്
   Published by:Asha Sulfiker
   First published:
   )}