• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| നാലുദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| നാലുദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഗ്രാം സ്വർണത്തിന് 4530 രൂപയും പവന് 36,240 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Gold Price Today

Gold Price Today

  • Share this:
    തിരുവനന്തപുരം: നാലുദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ (Highest Rate of This Month) തുടർന്നശേഷം സംസ്ഥാനത്ത് സ്വർണ വില (Gold Price in Kerala ) കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4530 രൂപയും പവന് 36,240 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഡിസംബർ പതിനേഴിനാണ് സ്വർണവില ഈ മാസത്തെ ഉയർന്ന നിലയിൽ എത്തിയത്. ഡിസംബർ പതിനാറിന് ഒരു പവന് 36,240 രൂപയായിരുന്നു വില. അടുത്ത ദിവസം പവന് 320 രൂപ കൂടിയാണ് 36,560 ൽ എത്തിയത്.

    കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി സ്വർണ വില കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് 4510 രൂപയിൽ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയർന്ന് 4525 രൂപയായി.

    ഡിസംബർ മൂന്നിനായിരുന്നു ഈ മാസം ആദ്യമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.

    ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

    ഡിസംബർ 1- Rs. 35,680
    ഡിസംബർ 2- Rs. 35,680
    ഡിസംബർ 3- Rs. 35,560
    ഡിസംബർ 4- Rs. 35,800
    ഡിസംബർ 5- Rs. 35,800
    ഡിസംബർ 6- Rs. 35,800
    ഡിസംബർ 7- Rs. 35,800
    ഡിസംബർ 8- Rs. 35,960
    ഡിസംബർ 9- Rs. 35,960
    ഡിസംബർ 10- Rs. 35,960
    ഡിസംബർ 11- Rs. 36,080
    ഡിസംബർ 12- Rs. 36,080
    ഡിസംബർ 13- Rs. 36,080
    ഡിസംബർ 14- Rs. 36,200
    ഡിസംബർ 15- Rs. 36,000
    ഡിസംബർ 16- Rs. 36,240
    ഡിസംബർ 17- Rs. 36,560
    ഡിസംബർ 18- Rs. 36,560
    ഡിസംബർ 19- Rs. 36,560
    ഡിസംബർ 20- Rs. 36,560
    ഡിസംബർ 21- Rs. 36,240

    ദേശീയതലത്തിൽ സ്വർണവില

    ചൊവ്വാഴ്ച 10 ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞ് 24 കാരറ്റ് സ്വർണത്തിന് 48,640 രൂപയിലും 22 കാരറ്റിന് 47,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിയുടെ വില 300 രൂപ കുറഞ്ഞ് 61,900 രൂപയിലാണ് വിൽക്കുന്നത്. ഡൽഹിയിൽ 24 കാരറ്റ് സ്വർണത്തിന് 52,200 രൂപയും മുംബൈയിൽ 48,640 രൂപയുമാണ് വിലയെന്ന് ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് പറയുന്നു.

    ഡൽഹിയിലും മുംബൈയിലും 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില യഥാക്രമം 47,850 രൂപയും 47,640 രൂപയുമാണ്. ചെന്നൈയിൽ ചൊവ്വാഴ്ച 10 ഗ്രാം 24 കാരറ്റ് സ്വർണം 50,100 രൂപയിലും 10 ഗ്രാം 22 കാരറ്റ് സ്വർണം 45,910 രൂപയിലുമാണ് വിൽക്കുന്നത്. കൊൽക്കത്തയിൽ 24 കാരറ്റ് സ്വർണ്ണം 50,650 രൂപയിലും 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 47,950 രൂപയിലുമാണ് വിൽക്കുന്നത്.

    Also Read- Top-Up Loan on Your Car Loan| കാര്‍ ലോണിന്മേൽ ടോപ്പ്-അപ്പ് ലോണായി എത്ര രൂപ വരെ ലഭിക്കും? എന്തൊക്കെ ആവശ്യങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കാം

    എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ, മേക്കിംഗ് ചാർജുകൾ എന്നിവ കാരണം രാജ്യത്തുടനീളം സ്വർണ്ണത്തിന്റെ വില വ്യത്യാസപ്പെടുന്നു. ചെന്നൈയിൽ ഒരു കിലോ വെള്ളിയുടെ വില 65,960 രൂപയും ഡൽഹിയിലും മുംബൈയിലും 61,900 രൂപയുമാണ്. കൊൽക്കത്തയിലും ബെംഗളൂരുവിലും വെള്ളി കിലോയ്ക്ക് 61,900 രൂപയും ഹൈദരാബാദിൽ ഒരു കിലോയ്ക്ക് 65,960 രൂപയുമാണ്.
    Published by:Rajesh V
    First published: