നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | സ്വർണ വില കുറഞ്ഞു; വീണ്ടും 35,000 ൽ താഴെ

  Gold price | സ്വർണ വില കുറഞ്ഞു; വീണ്ടും 35,000 ൽ താഴെ

  ഇന്നലെ ഒരു പവൻ സ്വർണത്തിന് 35,000 രൂപയായിരുന്നു വില.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നലെ വർധിച്ച സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഒരു പവന് 120 രൂപ കുറഞ്ഞ് 34,880 രൂപയായി. ഗ്രാമിന് 4,360 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 4375 രൂപയായിരുന്നു.

   ഇന്നലെ ഒരു പവൻ സ്വർണത്തിന് 35,000 രൂപയായിരുന്നു വില. ഇന്ന് വീണ്ടും വില 35,000 ൽ താഴെയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇന്നലെ സ്വർണത്തിന് ഉണ്ടായിരുന്നത്.

   ഒക്ടോബർ മാസം തുടക്കത്തിൽ സ്വർണവില കൂടിക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയായിരുന്നു. ഇന്നലെയാണ് വീണ്ടും 35000 ൽ എത്തിയത്. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്.

   Also Read-Petrol Diesel Price|105 രൂപ കടന്ന് പെട്രോൾ വില; ഇന്ധനവില ഇന്നും കൂട്ടി

   34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില.

   ഒക്ടോബർ മാസത്തെ ഇതുവരെയുള്ള സ്വർണവില (പവന്)

   ഒക്ടോബർ 1 - 34,720
   ഒക്ടോബർ 2- 34,800
   ഒക്ടോബർ 3- 34,800
   ഒക്ടോബർ 4- 34,800
   ഒക്ടോബർ 5- 35,000
   ഒക്ടോബർ 6- 34,880

   GST| സെപ്റ്റംബറിൽ ചരക്ക് സേവന നികുതി വരുമാനത്തിൽ വർധന; കേരളത്തിന്റെ ജി.എസ്.ടി വരുമാനം 14 % കൂടി

   സെപ്റ്റംബർ മാസത്തിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനത്തിൽ വർധന. 1,17,010 കോടി രൂപയാണ് സെപ്റ്റംബറിലെ ജി.എസ്.ടി വരുമാനം. ഇതിൽ കേന്ദ്ര ജി.എസ്.ടി വരുമാനം 20,578 കോടി രൂപയും സംസ്ഥാന ജി.എസ്.ടി വരുമാനം 26,767 കോടി രൂപയും സംയോജിത ജി.എസ്.ടി വരുമാനം 60,911 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനമായ 29,555 കോടി രൂപയുൾപ്പെടെ) സെസ് വഴിയുള്ള വരുമാനം 8,754 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനമായ 623 കോടി ഉൾപ്പെടെ) ആണ്. കേരളത്തിന്റെ ജി.എസ്.ടി വരുമാനം 14 ശതമാനം വർധിച്ച് 1764 കോടി രൂപയിലെത്തി.

   2021 സെപ്റ്റംബർ മാസത്തെ ക്രമപ്രകാരമുള്ള തിട്ടപ്പെടുത്തലുകൾക്ക് ശേഷം കേന്ദ്ര വരുമാനമായ CGST 49,390 കോടി രൂപയും സംസ്ഥാന വരുമാനമായ SGST 50,907 കോടി രൂപയുമാണ്.

   2021 സെപ്റ്റംബർ മാസത്തെ GST വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനത്തേക്കാൾ 23% കൂടുതലാണ്. ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനം 30 % വർദ്ധിച്ചു. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതി വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 20% കൂടുതലാണ്. 2020 സെപ്റ്റംബറിലെ GST വരുമാനവും 4% വളർച്ച രേഖപ്പെടുത്തിയിരുന്നു. 2019 സെപ്റ്റംബറിലെ വരുമാനത്തേക്കാൾ 4% ഉയർന്ന് 91,916 കോടി രൂപ ആയിരുന്നു വരുമാനം.

   ചരക്ക് സേവന നികുതി (GST) നടപ്പാക്കിയത് മൂലമുള്ള നഷ്ടം നികത്തുന്നതിനായി സംസ്ഥാനങ്ങൾക്ക് 22,000 കോടി രൂപ കൂടി കൈമാറിയിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}