നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവില വീണ്ടും 35000ന് താഴെയെത്തി; ഇന്നത്തെ സ്വർണവില

    Gold Price Today| സ്വർണവില വീണ്ടും 35000ന് താഴെയെത്തി; ഇന്നത്തെ സ്വർണവില

    ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയായിരുന്നു. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. 34880 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4360 രൂപയായി. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 35080 രൂപയിൽ എത്തിയിരുന്നു.

      ചൊവ്വാഴ്ച ഒരു ഗ്രാമിന് 4350 രൂപയും ഒരു പവന് 34,800 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു തിങ്കളാഴ്ച്ച സ്വർണ വില, പവന് 34,640 രൂപ. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയായിരുന്നു. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ൽ എത്തി. ചൊവ്വ, ബുധൻ ദിവസങ്ങളി. വീണ്ടും വില വർധിക്കുകയായിരുന്നു.

      സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില. സെപ്റ്റംബർ 11 ന് 80 രൂപ കുറഞ്ഞു.

      Also Read-Thiruvonam Bumper| കോടിപതിയായത് അമ്മയോട് പോലും പറഞ്ഞില്ല; ഓട്ടോ ഓടിച്ച് ഇനിയും ഇവിടെത്തന്നെ ഉണ്ടാകും; കോടീശ്വരന്റെ പത്രാസ് ഇല്ലാതെ

      വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായാണ് മഞ്ഞ ലോഹത്തെ കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

      സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വർണവില (പവന്)

      സെപ്റ്റംബര്‍ 1- 35,440
      സെപ്റ്റംബര്‍ 2- 35,360
      സെപ്റ്റംബര്‍ 3- 35,360
      സെപ്റ്റംബര്‍ 4- 35,600
      സെപ്റ്റംബര്‍ 5- 35,600
      സെപ്റ്റംബര്‍ 6- 35,600
      സെപ്റ്റംബര്‍ 7- 35,520
      സെപ്റ്റംബർ 8- 35,280
      സെപ്റ്റംബർ 9- 35,200
      സെപ്റ്റംബര്‍ 10- 35,280
      സെപ്റ്റംബര്‍ 11- 35,200
      സെപ്റ്റംബര്‍ 12- 35,200
      സെപ്റ്റംബര്‍ 13- 35,200
      സെപ്റ്റംബര്‍ 14- 35,200
      സെപ്റ്റംബര്‍ 15- 35,440
      സെപ്റ്റംബര്‍ 16- 35,200
      സെപ്റ്റംബര്‍ 17- 34,720
      സെപ്റ്റംബർ 18 - 34,720
      സെപ്റ്റംബർ 19 - 34,720
      സെപ്റ്റംബർ 20 - 34,640
      സെപ്റ്റംബർ 21- 34,800
      സെപ്റ്റംബർ 21- 34,800
      സെപ്റ്റംബർ 22- 35,080
      സെപ്റ്റംബർ 23- 34,880

      അതേസമയം, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ ശോഭ മങ്ങുന്നതാണ് നമ്മൾ കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിൽ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയിരുന്നു.

      Also Read- കൈയില്‍ പണം ഇല്ല; നവാസ് പേരക്കുട്ടിയുടെ ചികിത്സ മാറ്റിവെച്ചു; കിട്ടിയത് ഓണം ബമ്പറിന്റെ ഒരു കോടി

      ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9 ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും 915 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.

      News Summary- Gold prices fall in Kerala Today, Price for a sovereign is Rs 34880. A gram of gold fell by Rs 25 to Rs 4,360. On Wednesday, a sovereign rose by Rs 280 to Rs 35080.
      Published by:Anuraj GR
      First published:
      )}