• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവില 24 മണിക്കൂറിനിടെ പവന് 640 രൂപ കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Gold Price | സ്വർണവില 24 മണിക്കൂറിനിടെ പവന് 640 രൂപ കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഇന്നലെ ഒറ്റ ദിവസത്തിനിടെ മൂന്നു തവണയാണ് സ്വർണവില കുറഞ്ഞത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി 560 രൂപയാണ് ഒരു പവന് ഇന്നലെ മാത്രം കുറഞ്ഞത്...

Gold

Gold

  • Last Updated :
  • Share this:
    തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത് പവന് 640 രൂപ. തിങ്കളാഴ്ച മൂന്നു തവണയായി പവന് 560 രൂപ കുറഞ്ഞിരുന്നു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ വീണ്ടും 80 രൂപ കുറഞ്ഞു. നിലവിൽ 37600 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 4700 രൂപയായി.

    ഇന്നലെ ഒറ്റ ദിവസത്തിനിടെ മൂന്നു തവണയാണ് സ്വർണവില കുറഞ്ഞത്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ പവന് 160 രൂപ കുറഞ്ഞ് 38080 രൂപയിൽ എത്തി. എന്നാൽ ഉച്ചയോടെ വീണ്ടും സ്വർണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 37880 രൂപയിലെത്തി. എന്നാൽ സ്വർണവിലയിലെ ഇടിവ് അതുകൊണ്ടും അവസാനിച്ചില്ല. വൈകുന്നേരത്തോടെ വീണ്ടും സ്വർണവില ഇടിഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 37680 രൂപയിൽ എത്തുകയായിരുന്നു.

    ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് തിങ്കളാഴ്ച മൂന്നുതവണ കുറഞ്ഞത്. ഇതിന് മുൻപ് ഓഗസ്റ്റ് 18ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. 17, 18 തീയതികളിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമായിരുന്നു ഓഗസ്റ്റ് 18ന് വിലയിൽ കുറവുണ്ടായത്. 13, 14, 15 തീയതികളിലായിരുന്നു ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. ഈ ദിവസങ്ങളിൽ പവന് 38,520 രൂപയായിരുന്നു. 16ന് വില കുറഞ്ഞ് പവന് 38,400 രൂപയിൽ എത്തിയിരുന്നു.

    സംസ്ഥാനത്തെ ഈ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ:

    ഓഗസ്റ്റ് 1- 37,680 രൂപ
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ
    ഓഗസ്റ്റ് 10- 38,080 രൂപ
    ഓഗസ്റ്റ് 10- 37.880 രൂപ
    ഓഗസ്റ്റ് 11- 37,880 രൂപ
    ഓഗസ്റ്റ് 12- 38,200 രൂപ
    ഓഗസ്റ്റ് 13- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 14- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 15- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 16- 38,400 രൂപ
    ഓഗസ്റ്റ് 17- 38,320 രൂപ
    ഓഗസ്റ്റ് 18- 38,320 രൂപ
    ഓഗസ്റ്റ് 19- 38,240 രൂപ
    ഓഗസ്റ്റ് 20- 38,240 രൂപ
    ഓഗസ്റ്റ് 21- 38,240 രൂപ
    ഓഗസ്റ്റ് 22- 38,080 രൂപ(രാവിലെ)
    ഓഗസ്റ്റ് 22- 37,880 രൂപ(ഉച്ചയ്ക്ക്)
    ഓഗസ്റ്റ് 22- 37,680 രൂപ(വൈകിട്ട്)
    ഓഗസ്റ്റ് 23- 37,600 രൂപ  (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

    Also Read- യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുമോ? പുതിയ നീക്കവുമായി ആര്‍ബിഐ

    വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: