നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

  Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

  Gold Price: ഒരു ഗ്രാം സ്വർണത്തിന് 4400 രുപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ നിരക്ക്

  Gold Price Today

  Gold Price Today

  • Share this:
   ന്യൂഡൽഹി/ തിരുവനന്തപുരം: രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4400 രുപയും പവന് 35,200 രൂപയുമായി. തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ 22ന് സ്വർണ വില വർധിച്ചിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് അന്ന് കൂടിയത്.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ മൂന്നിനായിരുന്നു. പവന് 36,960 രൂപയായിരുന്നു അന്ന്. ഏറ്റവും കുറഞ്ഞ നിരക്ക് 21നും. അന്ന് പവന് 35,120 രൂപയായിരുന്നു രേഖപ്പെടുത്തിയത്.

   Also Read- Petrol Diesel Price| കേരളത്തിൽ സെഞ്ചുറി അടിച്ച് പെട്രോൾ വില; പാറശാലയിൽ ഒരു ലിറ്റർ പെട്രോളിന് 100.4 പൈസ

   ആഗോള വിപണിയിലും സ്വർണവില കുറഞ്ഞു. സ്പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1775 ഡോളർ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഇത് 1781 ഡോളറായിരുന്നു. ദേശീയതലത്തിലും ഇന്ന് സ്വർണവിലയിൽ കുറവുണ്ടായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.40 ശതമാനം കുറഞ്ഞ് 46,885 രൂപയായി. ഇന്നലെ ഇത് 47,065 രൂപയായി.

   Also Read- Reliance AGM | ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ പുറത്തിറക്കും; റിലയൻസ് വാർഷിക പൊതുയോഗം വ്യാഴാഴ്ച

   ഈ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി (പവന് 36,960 രൂപ). പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ആഗോള രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡോളർ കരുത്താർജിച്ചതും മഞ്ഞുലോഹത്തിന്റെ വില കുറയാൻ കാരണമായി.

   Also Read- Tata Ace Gold | ഇന്ത്യയുടെ പെർഫെക്റ്റ് ട്രാൻസ്പോർട്ട് കാരിയർ ആകാനുള്ള കാരണം ഇതാ

   ഫെബ്രുവരിയിൽ കേന്ദ്ര ബജറ്റിന് ശേഷം സ്വർണ വില പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നാലെ മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില കൂടി. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. മെയ് മാസത്തിലും സ്വർണവില വർധിക്കുന്ന പ്രവണത തുടർന്നു. എന്നാൽ ജൂൺ മാസത്തിൽ വില താഴുന്ന പ്രവണതയാണ് കാണിക്കുന്നത്.

   പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

   ചെന്നൈ ₹ 44,400, മുംബൈ ₹ 46,160, ന്യൂഡൽഹി ₹ 46,250, കൊൽക്കത്ത ₹ 46,660, ബാംഗ്ലൂർ ₹ 44,000, ഹൈദരാബാദ് ₹ 44,000, പൂനെ ₹ 46,160, ബറോഡ ₹ 46,600, അഹമ്മദാബാദ് ₹ 46,600, ജയ്പുര്‍ ₹ 46,250, ലഖ്‌നൗ ₹ 46,250, കോയമ്പത്തൂര്‍ ₹ 44,400, മധുര ₹ 44,400, വിജയവാഡ ₹ 44,000, പാട്‌ന ₹ 46,160, നാഗ്പൂര്‍ ₹ 46,160, ചണ്ഡിഗഡ് ₹ 46,250, സൂറത്ത് ₹ 46,600, ഭുവനേശ്വര്‍ ₹ 44,000, മാംഗ്ലൂര്‍ ₹ 44,000, വിശാഖപട്ടണം ₹ 44,000, നാസിക് ₹ 46,160, മൈസൂര്‍ ₹ 44,000
   Published by:Rajesh V
   First published:
   )}