ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില (Gold Price in Kerala) കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4670 രൂപയും പവന് 37,360 രൂപയുമായി. ചൊവ്വാഴ്ച സ്വർണവില ഗ്രാമിന് 120 രൂപ കുറഞ്ഞിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ജൂലൈ അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. അന്ന് പവന് 38,480 രൂപയായിരുന്നു.
ദേശീയതലത്തിലും സ്വർണവിലയിൽ ബുധനാഴ്ച കുറവുണ്ടായി. 22 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 46,800 രൂപയിൽ നിന്ന് 10 രൂപ കുറഞ്ഞ് 46,790 രൂപയിലെത്തി. അതേസമയം 24 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 24 കാരറ്റ് സ്വർണത്തിന്റെ വില 51,054 രൂപയിൽ നിന്ന് 51,050 രൂപയായി.
സ്പോട്ട് ഗോൾഡ് 0.1% ഉയർന്ന് ഔൺസിന് 1,727.89 ഡോളറിലെത്തി. യുഎസിലെ സ്വർണ്ണ ഫ്യൂച്ചറുകൾ 1,725.30 ഡോളറിൽ തുടരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ വിവിധ നഗരങ്ങലിൽ ഇന്നത്തെ സ്വർണവില (22 കാരറ്റ്)-
ചെന്നൈ: 46,690 രൂപ,
മുംബൈ: 46,790 രൂപ,
ഡൽഹി: 46,790 രൂപ
കൊൽക്കത്ത: 46,790 രൂപ
ബാംഗ്ലൂർ : 46,840 രൂപ
ഹൈദരാബാദ്: 46,790 രൂപ
അഹമ്മദാബാദ്: 46,940 രൂപ
ജയ്പൂർ: 46,940 രൂപ
ലഖ്നൗ: 46,940 രൂപ
പട്ന: 46,870 രൂപ
ചണ്ഡീഗഡ്: 46,940 രൂപ
ഭുവനേശ്വർ : 46,790 രൂപ
ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്ത് സ്വർണ വില 10 ഗ്രാമിന് 15 രൂപ ഉയർന്ന് 50,581 രൂപയിലെത്തി. കഴിഞ്ഞ വ്യാപാരത്തിൽ, മഞ്ഞ ലോഹത്തിന് 10 ഗ്രാമിന് 50,566 രൂപയായിരുന്നു. അതേസമയം വെള്ളി വില കിലോഗ്രാമിന് 56,768 രൂപയിൽ നിന്ന് 648 രൂപ കുറഞ്ഞ് 56,120 രൂപയായി.
ഈ മാസത്തെ കേരളത്തിലെ സ്വർണവില പട്ടിക ഇതാ (പവന്):
ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
ജൂലൈ 2 - 38400 രൂപ, 38,200 രൂപ
ജൂലൈ 3 - 38,200 രൂപ
ജൂലൈ 4- 38,400 രൂപ
ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ജൂലൈ 6- 38, 080 രൂപ
ജൂലൈ 7- 37,480 രൂപ
ജൂലൈ 8- 37,480 രൂപ
ജൂലൈ 9- 37,560 രൂപ
ജൂലൈ 10 - 37,560 രൂപ
ജൂലൈ 11- 37,560 രൂപ
ജൂലൈ 12- 37,440 രൂപ
ജൂലൈ 13- 37,360 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഒരു സമ്പദ്വ്യവസ്ഥയിലെ എല്ലാ ചരക്കുകളുടെയും വില നിയന്ത്രിക്കുന്നത് ഡിമാൻഡിന്റെയും സപ്ലൈയുടെയും നിയമങ്ങളാണ്. സ്വർണ്ണവും അക്കാര്യത്തിൽ വ്യത്യസ്തമല്ല. സ്വർണത്തിന്റെ ആവശ്യം ഉയരുമ്പോൾ വിലയും ഉയരും. ഈ പ്രതിഭാസം ഉത്സവങ്ങൾ, വിവാഹ സീസണുകൾ എന്നീ സമയങ്ങളിലൊക്കെ കണ്ടുവരുന്നു. സ്വർണ്ണ നിക്ഷേപം ഇന്ത്യയിൽ ഒരു ജനപ്രിയ ഓപ്ഷനാണ്. സ്വർണ്ണ നിക്ഷേപകരുടെ പാത തിരഞ്ഞെടുക്കുന്നതിനും മുൻപ് സ്വർണ്ണ വിലയെ ബാധിക്കുന്ന പ്രസക്തമായ എല്ലാ ഘടകങ്ങളും കണക്കിലെടുക്കണം.
Also Read-
Kerala Lottery | 25 കോടി സമ്മാനത്തുകയുമായി കേരളത്തിന്റെ ഓണം ബംപർ! ടിക്കറ്റ് വില 500 രൂപ
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.