HOME » NEWS » Money » GOLD PRICES FALL FOR THIRD DAY IN A ROW ON JUNE 18

Gold Price Today| തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു; മൂന്നു ദിവസത്തിനിടെ പവന് കുറഞ്ഞത് 1000 രൂപ

ഒരു ഗ്രാം സ്വർണത്തിന് 4425 രൂപയും പവന് 35,440 രൂപയുമാണ് ഇന്നത്തെ വില.

News18 Malayalam | news18-malayalam
Updated: June 18, 2021, 10:26 AM IST
Gold Price Today| തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു; മൂന്നു ദിവസത്തിനിടെ പവന് കുറഞ്ഞത് 1000 രൂപ
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി/ തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4425 രൂപയും പവന് 35,440 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. മൂന്നു ദിവസത്തിനിടെ മാത്രം പവന് 1000 രൂപയാണ് കുറഞ്ഞത്.

രാജ്യാന്തര വിപണയിൽ സ്വർണത്തിന് ഔൺസ് വില 1,784 ഡോളറാണ്. കഴിഞ്ഞ ആഴ്ചയിൽ 1900 ഡോളർ പിന്നിട്ട ശേഷമാണ് ഇപ്പോഴത്തെ താഴ്ച. വിലക്കുറവ് ദേശീയ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും പ്രതിഫലിച്ചു. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 47133 രൂപയാണ് ഇന്നത്തെ വില. വ്യാഴാഴ്ചത്തേക്കാൾ 175 രൂപയാണ് കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

ഈ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂണ്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,960 രൂപയായിരുന്നു വില. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ആഗോള രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

Also Read-സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധം; ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് ശേഷം സ്വർണ വില പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നാലെ മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില കൂടി. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). മെയ് മാസത്തിലും സ്വർണവില വർധിക്കുന്ന പ്രവണതയാണ് കാണിച്ചത്. ജൂണിൽ വില കുറയുന്നതായാണ് കാണുന്നത്.

പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

ചെന്നൈ ₹ 45,000, മുംബൈ ₹ 47,340, ന്യൂഡൽഹി ₹ 46,990, കൊൽക്കത്ത ₹ 47,180, ബാംഗ്ലൂർ ₹ 44,840, ഹൈദരാബാദ് ₹ 44,840, പൂനെ ₹ 47,340, ബറോഡ ₹ 47,340, അഹമ്മദാബാദ് ₹ 47,340, ജയ്പുര്‍ ₹ 46,990, ലഖ്‌നൗ ₹ 46,990, കോയമ്പത്തൂര്‍ ₹ 45,140, മധുര ₹ 45,140, വിജയവാഡ ₹ 44,840, പാട്‌ന ₹ 47,340, നാഗ്പൂര്‍ ₹ 47,340, ചണ്ഡിഗഡ് ₹ 46,990, സൂറത്ത് ₹ 47,340, ഭുവനേശ്വര്‍ ₹ 44,840, മാംഗ്ലൂര്‍ ₹ 44,840, വിശാഖപട്ടണം ₹ 44,840, നാസിക് ₹ 47,340, മൈസൂര്‍ ₹ 44,840

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കപ്പെടുന്നത്. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനങ്ങൾ കാണുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മാറിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന സ്വർണം പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി.
Published by: Rajesh V
First published: June 18, 2021, 10:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories