• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today|സ്വർണവില ഇന്ന് കുറഞ്ഞു; ഇന്നത്തെ വില അറിയാം

Gold Price Today|സ്വർണവില ഇന്ന് കുറഞ്ഞു; ഇന്നത്തെ വില അറിയാം

പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില 38,200 രൂപയാണ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4775 രൂപയായി. ഇന്നലെ ഒരു പവന് 38,480 ഗ്രാമിന് 4810 രൂപയുമായിരുന്നു വില.

    ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സ്വർണ വിപണി. ജൂൺ ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സ്വർണം. പവന് 38,000 രൂപയും ഗ്രാമിന് 4750 രൂപയുമായിരുന്നു വില.

    ജൂൺ മാസത്തെ സ്വർണവില പവന്

    ജൂൺ 1 : 38,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 2 : 38080
    ജൂൺ 3 : 38,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂൺ 4 : 38,200

    Also Read-ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി വീണ്ടും ഒന്നാമത്

    മെയ് 25ന് ആയിരുന്നു സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഉണ്ടായിരുന്നത്. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു അന്നത്തെ വില.

    വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
    Published by:Naseeba TC
    First published: