• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവില കുത്തനെ ഇടിഞ്ഞു; ഒരു പവൻ സ്വർണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

Gold Price | സ്വർണവില കുത്തനെ ഇടിഞ്ഞു; ഒരു പവൻ സ്വർണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

ഇന്ന് രാവിലെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഉച്ചയോടെ സ്വർണവില വൻതോതിൽ ഇടിയുകയായിരുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞു. ഇതോടെ പവൻ 37480 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇന്ന് 4685 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ മാറ്റമില്ലാതിരുന്ന വില ഉച്ചയോടെയാണ് വൻതോതിൽ ഇടിഞ്ഞത്.

    എല്ലാ ദിവസവും രാവിലെ ഒമ്പതരയോടെയാണ് സ്വർണവില പുതുക്കി നിശ്ചയിക്കുന്നത്. ഇന്ന് രാവിലെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഉച്ചയോടെ സ്വർണവില വൻതോതിൽ ഇടിയുകയായിരുന്നു. ആഗോള വിപണിയിലെ വ്യതിയാനത്തിന് അനുസരിച്ചാണ് സ്വർണവില നിശ്ചയിക്കുന്നത്.

    ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ചിരുന്നു.  വിലയിൽ മാറ്റമില്ലാത്തതിനാൽ പവന് 38,120 രൂപയും ഗ്രാമിന് 4765 രൂപയുമാണ് ഇന്നത്തെ സ്വർണവില.

    ഞായറാഴ്ച ഗ്രാമിന് 4755 രൂപയും പവന് 38040 രൂപയുമായിരുന്നു സ്വർണവില. ജൂൺ 25 ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയിരുന്നു. ഒരു പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില.

    ജൂൺ 24 ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച പവന് 160 രൂപ കൂടുകയും ബുധനാഴ്ച 160 രൂപ കുറയുകയും ചെയ്തിരുന്നു. ബുധനാഴ്ച ഒരു ഗ്രാം സ്വർണത്തിന് വില 4745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച്ച പവന് 38120 രൂപയും ഗ്രാമിന് 4765 രൂപയുമായിരുന്നു വില.

    ജൂൺ മാസത്തിലെ സംസ്ഥാനത്തെ സ്വർണ വിലവിവര പട്ടിക (പവന്) ചുവടെ:

    ജൂൺ 1 - 38,000 രൂപ
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,080 രൂപ
    ജൂൺ 8 - 38,160 രൂപ
    ജൂൺ 9 - 38,360 രൂപ
    ജൂൺ 10 - 38,200 രൂപ
    ജൂൺ 11 - 38,680 രൂപ
    ജൂൺ 12 - 38,680 രൂപ
    ജൂൺ 13 - 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂണ്‍ 14- 37,920 രൂപ
    ജൂൺ 15- 37,720 രൂപ
    ജൂൺ 16- 38,040 രൂപ
    ജൂൺ 17- 38,200 രൂപ
    ജൂൺ 18- 38,120 രൂപ
    ജൂൺ 19- 38,120 രൂപ
    ജൂൺ 20- 38,200 രൂപ
    ജൂൺ 21- 38,120 രൂപ
    ജൂൺ 22- 37,960 രൂപ
    ജൂൺ 23- 38120 രൂപ
    ജൂൺ 24- 37,960 രൂപ
    ജൂൺ 25- 38,040 രൂപ
    ജൂൺ 26- 38,040 രൂപ
    ജൂൺ 27- 38,120 രൂപ
    ജൂൺ 28- 38,120 രൂപ
    ജൂൺ 28- 37480 രൂപ  (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

    Also read- ഇന്ധനവിലയിൽ ഇന്ന് മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

    ജൂൺ 20 ന് സ്വർണവില ഗ്രാമിന് 4775 രൂപയും പവന് 38,200 രൂപയുമായിരുന്നു. ഞായറാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി 38,200 രൂപയും 4775 രൂപയുമായിരുന്നു സ്വർണവില. ജൂൺ 16ന് പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചായിരുന്നു ഈ വിലയിൽ എത്തിയത്. 15നായിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 4715 രൂപയു൦ പവന് 37,720 രൂപയുമായിരുന്നു അന്നത്തെ വില. ഈ മാസം 11, 12, 13 തീയതികളിലായിരുന്നു ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 38,680 രൂപയായിരുന്നു ഈ തീയതികളിൽ സ്വർണവില.
    Published by:Anuraj GR
    First published: