നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വര്‍ണവില ഇന്ന് കുറഞ്ഞു; വില കുറയുന്നത് ഈ മാസത്തിൽ മൂന്നാം തവണ

  Gold Price Today| സ്വര്‍ണവില ഇന്ന് കുറഞ്ഞു; വില കുറയുന്നത് ഈ മാസത്തിൽ മൂന്നാം തവണ

  ഒരു ഗ്രാം സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്.

  Gold Price

  Gold Price

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം ഇത് മൂന്നാം തവണയാണ് വില കുറയുന്നത്. ഓഗസ്റ്റ് ഒന്നിന് 200 രൂപ കുറഞ്ഞ് പവന് 36,000 രൂപയായിരുന്നു. രണ്ടാം തിയതി വിലയിൽ മാറ്റമുണ്ടായില്ല. മൂന്നിന് പവന് 80 രൂപ കുറഞ്ഞ് 35,920 രൂപയായി. ഇന്നലെ ഇതേ നിരക്കിൽ തുടർന്നശേഷമാണ് ഇന്ന് വില കുറഞ്ഞത്.

   ജൂലൈയിലെ അവസാന മൂന്നു ദിവസം തുടർച്ചയായി സ്വർണവില വർധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിലും കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ഒന്നാം തീയതിയാണ് സ്വർണവില ജൂലൈയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. അന്ന് 35200 രൂപയായിരുന്നു പവന് വില.

   Also Read- അക്ഷയ AK 509 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   ദേശീയതലത്തിലും സ്വർണ വിലയിൽ കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,847 രൂപയായി. വെള്ളിവിലയിലും ഇന്ന് കുറവുണ്ടായി. ഒരു കിലോ വെള്ളിക്ക് 67,471 രൂപയാണ് ഇന്ന്. രാജ്യാന്തര വിപണിയിലും സ്വർണ വിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1810.50 ഡോളറാണ്.

   സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

   ഓഗസ്റ്റ് 1- 36,000
   ഓഗസ്റ്റ് 2- 36,000
   ഓഗസ്റ്റ് 3- 35,920
   ഓഗസ്റ്റ് 4- 35,920
   ഓഗസ്റ്റ് 5- 35,840

   രാജ്യാന്തര വില, രൂപ- ഡോളർ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി സ്വർണ വില നിർണയിക്കുന്നത്. ഗോൾഡ് അസോസിയേഷനുകളാണ് സ്വർണവില നിശ്ചയിക്കുന്നത്. ആഭരണമെന്നതിൽ നിന്ന് മാറി വിശ്വസിക്കാവുന്ന നിക്ഷേപമായാണ് സ്വർണത്തെ ഇന്ന് ജനം കാണുന്നത്. സ്വർണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണം 15 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

   കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിൽ എത്തി. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആഗോളതലത്തിൽ സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ വിശ്വാസം അർപ്പിച്ചതാണ് മഞ്ഞലോഹത്തിന് ഗുണകരമായത്.

   രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണവില (22 കാരറ്റ്, 10 ഗ്രാം)

   ചെന്നൈ ₹ 45,260, മുംബൈ ₹ 46,950, ന്യൂഡൽഹി ₹ 47,040, കൊൽക്കത്ത ₹ 47,290, ബാംഗ്ലൂർ ₹ 44,800, ഹൈദരാബാദ് ₹ 44,800, കേരളം ₹ 44,800, പൂനെ ₹ 46,220, ബറോഡ ₹ 46,630, അഹമ്മദാബാദ് ₹ 47,480, ജയ്പുര്‍ ₹ 47,290, ലഖ്‌നൗ ₹ 47,040, കോയമ്പത്തൂര്‍ ₹ 45,260, മധുര ₹ 45,260, വിജയവാഡ ₹ 44,800, പാട്‌ന ₹ 46,220, നാഗ്പൂര്‍ ₹ 46,950, ചണ്ഡിഗഡ് ₹ 46,690, സൂറത്ത് ₹ 47,480, ഭുവനേശ്വര്‍ ₹ 47,060, മാംഗ്ലൂര്‍ ₹ 44,800, വിശാഖപട്ടണം ₹ 44,800, നാസിക് ₹ 46,220, മൈസൂര്‍ ₹ 44,800
   Published by:Rajesh V
   First published:
   )}