Gold Price Today| സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഒരാഴ്ചക്കിടെ കുറഞ്ഞത് 1320 രൂപ

ഒരാഴ്ചക്കിടെ 1320 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. ശനിയാഴ്ചമാത്രം പവന്റെ വില 600 രൂപയാണ് താഴെപ്പോയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 34,680 രൂപയാണ് ഇന്നത്തെ വില. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയും ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായിരുന്നു.

    Also Read- വില മുന്നോട്ടോ പിന്നോട്ടോ ഇല്ല; 24-ാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല

    സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 1320 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. ശനിയാഴ്ചമാത്രം പവന്റെ വില 600 രൂപയാണ് താഴെപ്പോയത്. ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് തിങ്കളാഴ്ച പതിച്ചിരുന്നു. 10 ഗ്രാം സ്വർണത്തിന്റെ വില 1.3ശതമാനം കുറഞ്ഞ് 46,029 രൂപയിലെത്തിയെങ്കിൽ ഇന്ന് ഇത് 46,085 രൂപയായി.

    Also Read- Winwin W-628, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി W-628 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആർക്ക്?

    തൊഴിൽ സാധ്യതാ സൂചിക ഉയർന്നതോടെ യുഎസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലും നേരത്തെ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. ഇതോടെ തിങ്കളാഴ്ച സ്‌പോട് ഗോൾഡ് വില 4.4ശതമാനം താഴ്ന്ന് ട്രോയ് ഔൺസിന് 1,722.06 ഡോളർ നിലവാരത്തിലെത്തി. ചൊവ്വാഴ്ച 1737.22 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.

    Also Read- Nirmal NR-235, Kerala Lottery result| നിർമൽ NR 235 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    ഈ മാസം ആദ്യം മുതൽ സ്വർണ വില കുറയുന്ന നിലയിലായിരുന്നു. ഓഗസ്റ്റ് ഒന്നിന് ഒരു പവന് 36,000 രൂപയായിരുന്നു വില. ഒമ്പത് ദിവസത്തിനിടെ 11320 രൂപയിലേറെയാണ് കുറവുണ്ടായത്.

    സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

    ഓഗസ്റ്റ് 1- 36,000
    ഓഗസ്റ്റ് 2- 36,000
    ഓഗസ്റ്റ് 3- 35,920
    ഓഗസ്റ്റ് 4- 35,920
    ഓഗസ്റ്റ് 5- 35,840
    ഓഗസ്റ്റ് 6- 35,680
    ഓഗസ്റ്റ് 7- 35,080
    ഓഗസ്റ്റ് 8- 35,080
    ഓഗസ്റ്റ് 9-34,680
    ഓഗസ്റ്റ് 10- 34.680



    ജൂലൈയിലെ അവസാന മൂന്ന് ദിവസം തുടർച്ചയായി സ്വർണവില കൂടിയിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിലും ഇതേ നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഒന്നാം തീയതിയാണ് സ്വർണവില ജൂലൈയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. അന്ന് 35200 രൂപയായിരുന്നു വില.

    കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്ന് സ്വർണവിലയിൽ 28 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിലെത്തിയിരുന്നു, കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആഗോള സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ വിശ്വാസം അർപ്പിച്ചതാണ് വില ഉയരാൻ കാരണം.
    Published by:Rajesh V
    First published:
    )}