HOME » NEWS » Money »

Gold Price Today| സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഗ്രാം സ്വർണത്തിന് 4390 രൂപയും പവന് 35,120 രൂപയുമാണ് ഇന്നത്തെ നിരക്ക്.

News18 Malayalam | news18-malayalam
Updated: May 5, 2021, 10:45 AM IST
Gold Price Today| സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം
Gold Price Today
  • Share this:
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4390 രൂപയും പവന് 35,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്ത് സ്വർണ വില വർധിച്ചിരുന്നു. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. നേരത്തെ വെള്ളിയാഴ്ച സ്വർണവില പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് ഇന്നലെയായിരുന്നു. പവന് 35,360 രൂപ.

കഴിഞ്ഞ ബുധൻ, ചൊവ്വ ദിവസങ്ങളിലും കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞതിന് ശേഷമാണ് ഏപ്രിലിൽ വില വർധിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലിൽ 2760 രൂപ പവന് കൂടി. മാർച്ചിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്ക് കഴിഞ്ഞ 22നായിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ഏപ്രിലിൽ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രിൽ ഒന്നിനായിരുന്നു,- പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയും.

Also Read- കോവിഡ് പ്രതിസന്ധിയെ സാധ്യതയാക്കി; വനിതാ സംഘടന മാസ്ക് നിർമാണത്തിലൂടെ നേടിയത് 30 ലക്ഷം രൂപ

രാജ്യാന്തര വിപണി വിലയും വിദേശ വിനിമയ നിരക്കും ഇറക്കുമതി തീരുവയും അടിസ്ഥാനമാക്കിയാണ് സ്വർണ വില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലും ഇന്ന് സ്വർണവിലയിൽ കുറവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1780.71 ആയി. ഇന്നലെ ഇത് ഡോളറിന് 1789 വരെ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയിൽ വില 1780 മറികടന്നിരുന്നു. രാജ്യത്ത് സ്വർണവിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,918 രൂപയായി കുറഞ്ഞു. ഇന്നലെ ഇത് 47,220 രൂപയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇത് 50,000 കടന്നിരുന്നു.

Also Read- COVID 19| 24 മണിക്കൂറിൽ 3,82,315 കോവിഡ് രോഗികൾ; പ്രതിദിന കണക്കിൽ കേരളം മൂന്നാമത്

കോവിഡ് ആശങ്ക ഒഴിയാതെ തുടരുന്നത് സ്വർണ വില വർധനയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. കോവിഡ് ലോക്ക്ഡൗൺ അടക്കം പ്രഖ്യാപിക്കപ്പെട്ട കഴിഞ്ഞ വർഷം 28 ശതമാനം വർധനയാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപ എന്ന സര്‍വകാല റെക്കോർഡിൽ തൊട്ടിരുന്നു.

Key Words: gold price kerala, gold price today, Gold prices, gold price, gold price on May 5, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
Published by: Rajesh V
First published: May 5, 2021, 10:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories