നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

    Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

    പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇന്ന്.

    gold price today

    gold price today

    • Share this:
      കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇന്ന്. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. സെപ്റ്റംബർ 4,5,6 തീയതികളിലായിരുന്നു സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വർണവില. മൂന്നു ദിവസം മാറ്റമില്ലാചതെ തുടർന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില പവന് 80 രൂപ കുറഞ്ഞിരുന്നു.

      Also Read- Sthree Sakthi SS-277 Kerala Lottery Result| സ്ത്രീശക്തി SS-277 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

      ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1896.03 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. യുഎസ് ഡോളർ കരുത്താർജിച്ചതും കടപ്പത്ര ആദായം വർധിച്ചതുമാണ് സ്വർണ വിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ സ്വർണവില പത്ത് ഗ്രാമിന് 46,980 രൂപ നിലവാരത്തിലാണ്. വെള്ളിവില കിലോ ഗ്രാമിന് 64,658 രൂപയിലേക്കും താഴ്ന്നു.

      Also Read- Amazon| ആമസോണുമായി ധാരണാപത്രം ഒപ്പിട്ടു, ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് CAIT

      ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്നശേഷം ഓഗസ്റ്റില്‍ ആദ്യം വില തുടര്‍ച്ചയായി താഴേക്ക് പോയെങ്കിലും പിന്നീട് നില മെച്ചപ്പെടുന്നതാണ് കണ്ടത്. എന്നാല്‍, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതാണ് നാം കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയുടെ കുറവാണുണ്ടായത്.

      സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വര്‍ണ്ണവില (പവന്) :

      സെപ്റ്റംബര്‍ 1- 35,440
      സെപ്റ്റംബര്‍ 2- 35,360
      സെപ്റ്റംബര്‍ 3- 35,360
      സെപ്റ്റംബര്‍ 4- 35,600
      സെപ്റ്റംബര്‍ 5- 35,600
      സെപ്റ്റംബര്‍ 6- 35,600
      സെപ്റ്റംബര്‍ 7- 35,520
      സെപ്റ്റംബർ 8- 35,280

      Also Read- Fuel price | പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

      വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്. സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്ന് നിർബന്ധമില്ല. ‌രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് രാജ്യത്തെ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിലെ സ്വർണ വില നിശ്ചയിക്കുന്നത്.
      Published by:Rajesh V
      First published:
      )}