നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price Today| സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

  സ്വർണ വില ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമായി.

  gold price today

  gold price today

  • Share this:
   ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ വില ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമായി. തുടർച്ചയായ മൂന്ന് ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം ചൊവ്വാഴ്ച സ്വർണവില കൂടിയിരുന്നു. പവന് 200 രൂപയാണ് ഇന്നലെ വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ജൂലൈ 16നും സ്വർണവില 36,200 രൂപയായിരുന്നു. ജൂലൈ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 35,200 രൂപയായിരുന്നു.

   അതേസമയം ദേശീയതലത്തിൽ സ്വർണവില വർധിച്ചു. 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 47,040 രൂപയിൽ നിന്ന് 47,300 രൂപയായാണ് വർധിച്ചത്. വെള്ളിവില കുറഞ്ഞ് കിലോക്ക് 67,500 രൂപയായി. ലോകത്തെ രണ്ടാമത്തെ സ്വർണ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ എക്സൈസ് നികുതി, സംസ്ഥാന നികുതികൾ, പണിക്കൂലി എന്നിവ അനുസരിച്ച് വിവിധ നഗരങ്ങളിൽ സ്വർണവില വ്യത്യാസപ്പെട്ടിരിക്കുന്നു. ഡൽഹി- 47,400 രൂപ, ചെന്നൈ- 45,660 രൂപ, മുംബൈ- 47,300 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില.

   Also Read- Petrol price | എണ്ണവിലയിൽ മാറ്റമില്ല; മുംബൈയിൽ ഏറ്റവും ഉയർന്ന പെട്രോൾ വില

   24 കാരറ്റ് സ്വർണം 10 ഗ്രാമിന് 260 രൂപ വർധിച്ച് 48,300 രൂപയായി. വെള്ളിയുടെ വില കിലോയ്ക്ക് 300 രൂപ കുറഞ്ഞ് 67,500 രൂപയായി. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1811.51 ഡോളറായി.

   സംസ്ഥാനത്ത് കഴിഞ്ഞ 21 ദിവസങ്ങളിലെ സ്വർണവില ചുവടെ (വില പവന്, 22 കാരറ്റ്)

   ജുലൈ 1 - 35,200
   ജുലൈ 2 - 35360
   ജുലൈ 3- 35,440
   ജുലൈ 4- 35,440
   ജുലൈ 5- 35,440
   ജുലൈ 6- 35,520
   ജുലൈ 7- 35,720
   ജുലൈ 8- 35,720
   ജുലൈ 9- 35,800
   ജുലൈ 10- 35,800
   ജുലൈ 11- 35,800
   ജൂലൈ 12- 35720
   ജൂലൈ 13- 35840
   ജൂലൈ 14- 35920
   ജൂലൈ 15- 36120
   ജൂലൈ 16- 36200
   ജൂലൈ 17- 36000
   ജൂലൈ 18- 36000
   ജുലൈ 19- 36000
   ജുലൈ 20- 36200
   ജൂലൈ 21- 35,920

   Also Read- 550.56 കോടി രൂപ സമാഹരിച്ച് റിലയൻസ് ഇൻഫ്ര; സമാഹരണം സെക്യൂരിറ്റികളുടെ മുൻഗണനാ അലോട്ട്മെന്റ് വഴി

   ‌രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ അനുസരിച്ചാണ് ഇന്ത്യയിൽ സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ മഞ്ഞലോഹത്തിന് വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് രാജ്യത്തെ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്.

   Also Read- Bhagyamithra Monthly Lottery BM-6 | ഭാഗ്യമിത്ര ബി എം-6 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്ക്

   2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിലേക്ക് തിരിഞ്ഞത്. ആഭരണം എന്ന നിലയില്‍ നിന്ന് വിശ്വസിക്കാവുന്ന നിക്ഷേപമായി ഇന്ന് സ്വർണം മാറിയിട്ടുണ്ട്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. ചരിത്രം പരിശോധിച്ചാൽ ഇത് ശരിയാണെന്നും കാണാനാകും. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് മൂന്നിരട്ടിയിലധികമാണ് വില.
   Published by:Rajesh V
   First published:
   )}