HOME » NEWS » Money » GOLD PRICES FELL BY RS 280 PER SOVEREIGN ON JUNE 12

Gold Price Today| ചാഞ്ചാട്ടം തുടരുന്നു; ഇന്ന് സ്വർണ വില കുറഞ്ഞു

ഒരു ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമാണ് ഇന്നത്തെ വില.

News18 Malayalam | news18-malayalam
Updated: June 12, 2021, 10:51 AM IST
Gold Price Today| ചാഞ്ചാട്ടം തുടരുന്നു; ഇന്ന് സ്വർണ വില കുറഞ്ഞു
gold price today
  • Share this:
ന്യൂഡൽഹി/ കൊച്ചി: സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വർണത്തിന് വില കുറഞ്ഞു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. വ്യാഴാഴ്ച പവന് 80 രൂപയും ഗ്രാമിന് 8 രൂപയും വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മൂന്നാം തീയതിയായിരുന്നു. അന്ന് പവന് 36,960 രൂപയായിരുന്നു സ്വർണവില. നാലാം തീയതിയായിരുന്നു ഈ മാസം ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്. പവന് 36,400 രൂപ.

Also Read- Petrol Diesel Price| ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോൾ വില 98 കടന്നു

യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ ഇന്ന് കുറവുണ്ടായി. ഔൺസിന് 21.21 ഡോളർ കുറഞ്ഞ് 1876 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് എംസിഎക്സിൽ 48,880 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തേതിനെക്കാൾ 318 രൂപയാണ് കുറഞ്ഞത്.

Also Read- ആമസോണിനും ഫ്ലിപ്കാർട്ടിനും തിരിച്ചടി; CCI അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജി തള്ളി

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. ഇതിനുശേഷം മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഒരുമാസം മുന്‍പ് മുതല്‍ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണ വില കൂടി. ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് വിലയിരുത്തൽ.

Also Read- ബിറ്റ്കോയിൻ കറൻസിയായി അംഗീകരിച്ച് എൽ സാൽവഡോർ; ഇത്തരമൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യം

ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ ഒന്നാം തീയതി). മെയ് മാസത്തിലും സ്വർണവില വർധിക്കുന്ന പ്രവണതയാണ് കാണിച്ചത്. എന്നാൽഈ മാസം സ്വർണവില ഏറിയും കുറഞ്ഞ് നിൽക്കുകയാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

ചെന്നൈ ₹ 46,050, മുംബൈ ₹ 47,770, ന്യൂഡൽഹി  ₹ 48,260, കൊൽക്കത്ത  ₹ 48,570, ബാംഗ്ലൂർ ₹45,750, ഹൈദരാബാദ്  ₹ 45,750, പൂനെ  ₹ 47,770,  ബറോഡ ₹ 48,310, അഹമ്മദാബാദ്  ₹ 48,310, ജയ്പുര്‍  ₹ 48,260, ലഖ്‌നൗ  ₹ 48,260, കോയമ്പത്തൂര്‍ ₹ 46,360, മധുര  ₹ 46,360, വിജയവാഡ ₹ 45,750, പാട്‌ന ₹ 47,770, നാഗ്പൂര്‍  ₹ 47,770, ചണ്ഡിഗഡ് ₹ 48,260, സൂറത്ത്  ₹ 48,310, ഭുവനേശ്വര്‍  ₹ 45,750, മാംഗ്ലൂര്‍  ₹ 45,750, വിശാഖപട്ടണം  ₹ 45,750, നാസിക്  ₹ 47,770, മൈസൂര്‍ ₹ 45,750

Also Read- ആധാർ സേവനങ്ങൾ സ്മാർട്ട് ഫോണിലും; എം ആധാർ ആപ്പിലൂടെ ഇനി വീട്ടിലിരുന്ന് ചെയ്യാം ഈ 35 സേവനങ്ങൾ
Published by: Rajesh V
First published: June 12, 2021, 10:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories