• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today| 40,000 തൊട്ടില്ല; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

Gold price Today| 40,000 തൊട്ടില്ല; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കഴിഞ്ഞദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. പവന് 40,000 രൂപയിലെത്താൻ 120 രൂപയുടെ കുറവ് മാത്രമാണുണ്ടായിരുന്നത്.

Gold

Gold

  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Price in kerala) കുറഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4915 രൂപയും പവന് 39,320 രൂപയുമായി. കഴിഞ്ഞദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. പവന് 40,000 രൂപയിലെത്താൻ 120 രൂപയുടെ കുറവ് മാത്രമാണുണ്ടായിരുന്നത്.

    മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനുശേഷം സ്വർണ വില ചൊവ്വാഴ്ച വർധിച്ചിരുന്നു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കൂടിയത്. പവന് വില 39,880 രൂപയും ഗ്രാമിന് 4985 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ വില. ഞായറാഴ്ച വരെ പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമായിരുന്നു വില. വ്യാഴാഴ്ചയാണ് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയത്. ഇതിനു ശേഷം വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. മാർച്ച് 9ന് സ്വർണവില 40,000 കടന്നിരുന്നു.

    അതേസമയം, ദേശീയതലത്തിൽ സ്വർണവില പത്ത് ഗ്രാം 24 കാരറ്റിന് 53,500 രൂപയും 10 ഗ്രാം 22 കാരറ്റിന് 49,000 രൂപയുമാണ്. 22, 24 കാരറ്റ് സ്വർണത്തിന് പത്ത് ഗ്രാമിന് 100 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഇന്നത്തെ സ്വർണവില: ചെന്നൈ- 55,010 (24 കാരറ്റ്) 50,425 (22 കാരറ്റ്), ഡൽഹി- 54,380 (24 കാരറ്റ്), 49,850 (22 കാരറ്റ്), കൊൽക്കത്ത- 54,380 (24 കാരറ്റ്) 49,850 (22 കാരറ്റ്), മുംബൈ- 54,380 (24 കാരറ്റ്) 49,850 (22 കാരറ്റ്).

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480
    ഏപ്രിൽ 14: 39,640
    ഏപ്രിൽ 15: 39,640
    ഏപ്രിൽ 16: 39,640
    ഏപ്രിൽ 17: 39,640
    ഏപ്രിൽ 18: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 19: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 20: 39,320

    Also Read- Petrol Diesel price | പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; വില വർധിക്കാത്ത പതിനാലാം നാൾ

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.
    Published by:Rajesh V
    First published: